1470-490

തിരൂരങ്ങാടി ഹജൂർ കച്ചേരി:പുരാവസ്തു വകുപ്പ് അധികൃതർ പരിശോധന നടത്തി.

ഹമീദ് പരപ്പനങ്ങാടി
തിരൂരങ്ങാടി ഹജൂർ കച്ചേരി പൈതൃക മ്യൂസിയമാക്കുതിന്റെ ഭാഗമായി കച്ചേരിക്ക് അകത്തുള്ള ജയിലറകൾക്ക് സമീപം പുരാവസ്തുവകുപ്പ് അധികൃതർ പരിശോധന നടത്തി.

തിരൂരങ്ങാടി: തിരൂരങ്ങാടി ഹജൂർ കച്ചേരി പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായുള്ള സംരക്ഷണപ്രവർത്തനങ്ങൾക്ക് തുടക്കമായി. മലബാർ സമരകാലത്ത് ബ്രിട്ടീഷ് കാരുടെ ആസ്ഥാനമായിരുന്നു ഇവിടെ.നിരവധി സമര പോരാട്ടങ്ങൾക്കും, മറ്റും സാക്ഷ്യം വഹിച്ച ഈ ആസ്ഥാനം സംരക്ഷിച്ച് നിലനിർത്തണമെന്ന കാലങ്ങളായി ഉള്ള ആവശ്യമാണ് നടപ്പിലാകാൻ പോവുന്നത് സംസ്ഥാനത്തെ പൈതൃക മ്യൂസിയങ്ങൾ സംരക്ഷിച്ച് നിർത്തണമെന്ന കഴിഞ്ഞ സംസ്ഥാന സർക്കാറിൻ്റെ തീരുമാനത്തെ തുടർന്ന് ജില്ലയിൽ നിന്ന് തിരഞ്ഞെടുത്തത് തിരൂരങ്ങാടിയിലെ പഴയ ഈ ആസ്ഥാനമാണ്. ചരിത്രവും പഴമയും നില നിർത്തിയുള്ള കച്ചേരിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 65 ലക്ഷം രൂപ പുരാവസ്ഥു വകുപ്പിന് കൈമാറിയിട്ടുണ്ട്.ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഇന്നലെ ഉദ്യേഗസ്ഥർ സ്ഥലം സന്ദർശിച്ചു രേഖകൾ തയ്യാറാക്കി.ഇപ്പോൾ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിന് വേണ്ടി നിർമ്മിച്ച വ മുഴുവനും പൊളിച്ച് മാറ്റും. നിരവധി പോരാളികളെ അടച്ച ജയിലറകളും, നടുമുറ്റവും ചരിത്ര സ്മരണകളോടെ നിലനിർത്തു. രണ്ട് ദിവസത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടി പൂർത്തിയാക്കുമെന്ന് പുരാവസ്ഥു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.സാംസ്കാരിക വകുപ്പിന് കീഴിലായിരിക്കും മ്യൂസിയം സ്ഥാപിക്കുക. 1921 ലെ പോരാട്ട ഭൂമികയിൽ ചരിത്ര മ്യൂസി യ മാ യി ഇത് മാറും.ഹജൂർ കച്ചേരി സംരക്ഷണങ്ങൾക്കും പൈതൃകമ്യൂസിയം സ്ഥാപിക്കുന്നതിനുമായി അഞ്ച്‌കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നതായി പി.കെ. അബ്ദുറബ്ബ്. എം.എൽ.എ. അറിയിച്ചു. കച്ചേരിയുടെ സംരക്ഷണപ്രവർത്തനങ്ങൾക്ക് 65-ലക്ഷം രൂപ പുരാവസ്തുവകുപ്പിന് കൈമാറിയാതായി അദ്ധേഹം അറിയിച്ചു.

Comments are closed.