1470-490

സ്കൂളുകൾക്ക് AlYF ടെലിവിഷൻ സെറ്റുകൾ നല്കി

ഓൺലൈൻ പഠനത്തിന് കൈത്താങ്ങാകാൻ AIYF ഗുരുവായൂർ ഇരിങ്ങപ്പുറം A LP – GLP സ്കൂളുകൾക്ക് ടെലിവിഷൻ സെറ്റുകൾ കൈമാറി ഗീതഗോപി MLA ഉദ്ഘാടനം ചെയ്തു.
കോവിഡ് – 19 ദുരിതകാലത്ത് ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് AIYF മാതൃകാപരമായ പ്രവർത്തനങ്ങാണ് സംഘടിപ്പിക്കുന്നതെന്നും ടെലിവിഷൻ സെറ്റുകളുടെ വിതരണം വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായെന്നും ഗീതഗോപി അഭിപ്രായപ്പെട്ടു. കേബിൾ കണക്ഷനോട് കൂടിയാണ് AlYF ടെലിവിഷൻ സെറ്റുകൾ നല്കിയത് .പ്രധാന അദ്ധ്യാപികമാരായ മിനി ജോസ് P, ഗീത T എന്നിവർ ഏറ്റുവാങ്ങി.സ്കൂളുകൾക്ക് വേണ്ട സാനിറ്റൈസറും കൈമാറി. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ AlYF സംസ്ഥാന വൈസ് പ്രസിഡൻറ് KP സന്ദീപ്, ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, AlYF നേതാക്കളായ കെ.ജി.രതീഷ്, വിവേക് വിനോദ്, അതുൽ വത്സരാജ്,അഭിലാഷ് അംഗദൻ, ALP സ്കൂൾ മാനേജർ ജോഫി ജോസ്, GLP സ്കൂൾ PTA പ്രസിഡണ്ട് പി.വി.അർജുനൻ ,ലത്തീഫ് കുഞ്ഞിമോൻ, രാജി മനോജ് എന്നിവർ പങ്കെടുത്തു.

Comments are closed.