1470-490

കൃഷിയിൽ തുടക്കമിട്ട് – മികച്ച വിളവെടുത്ത് മുൻ പഞ്ചായത്ത് അംഗം.

അബ്ബാസ് തൻ്റെ വീട്ടു വളപ്പിലെ കൃഷിയിടത്തിൽ വിളവെടുക്കുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കൃഷിയിൽ തുടക്കമിട്ട് മികച്ച വിളവെടുത്ത് മുൻപഞ്ചായ ത്തംഗം. ലോക്ക് – ഡൗൺ കാലത്ത് മിക്കവരും കൃഷിയിലേക്കിറങ്ങിയതു പോലെ മൂന്നിയൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗമായ ചേളാരി സ്വദേശി തിരുത്തുമ്മൽ അബ്ബാസ് പച്ചക്കറി കൃഷിയിൽ മികച്ച കന്നി വിളവെടുത്ത് മാതൃക സ്യഷ്ടിച്ചത് .
എന്നാൽ ഈ കൃഷി ഭൂമിക്ക് വേറിട്ട സവിശേഷതയുണ്ട് . മുൻ പഞ്ചായത്തംഗവും മറ്റ് പദവികളും വഹിച്ചിരുന്ന അബ്ബാസ് എന്ന സാധാരണക്കാരൻ ലക്ഷങ്ങൾ വില വരുന്ന ചേളാരി ദേശീയ പാതയോരത്തെ വാണിജ്യ കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായ പുരയിടത്തിലെ ഭൂമിയിലാണ് കൃഷിയിറക്കിയത്. മൂന്നു തവണയും വിളവെടുത്തപ്പോഴാകട്ടെ വിളവെല്ലാം കൂട്ടുകാർക്കുംഅയൽവാസികൾക്കും സൗജന്യമായി നൽകി.നാലാം ഘട്ട വിളവെടുപ്പിലുള്ളത് ഇനി വിൽപ്പന നടത്താനാണ് അബ്ബാസിൻ്റെ പരിപാടി . ലോക്ക് ഡൗൺ പ്രഖ്യാപിച്ച് 15 ദിവസം കഴിഞ്ഞാണ് അബ്ബാസ് കൃഷിയിറക്കിയത്. പടിക്കലിലെ വിത്ത് കടയിൽ നിന്നും മാതാപ്പുയിലെ കർഷകനായ രാജനിൽനിന്നുംവിത്ത് വാങ്ങിയാണ് ചിരങ്ങ, വെണ്ട, മുളക് ഉൾപ്പെടെയുള്ള കൃഷിയിറക്കിയത്. പച്ച ചാണകവും എല്ലുപൊടിയും ചാരവുമാണ് വളം നൽകിയത്. 113 തൈകൾ വാങ്ങി നട്ടതിൽ 77 എണ്ണമാണ് പത്ത് സെൻ്റ് സ്ഥലത്ത് പടർന്നു പന്തലിച്ചത്. ഭാര്യ റംലയും മക്കളായ മുസമ്മിൽ, ഹാരിസ്, മുർഷിദ്, മുബീന, ഹാജറ മർജ്ജൻ എന്നിവരുടെ സഹായവും ഉമ്മ പാത്തുമ്മുവിൻ്റെ ഉപദേശ നിർദേശങ്ങളും ഉൾക്കൊണ്ടാണ് അബ്ബാസിൻ്റെ കാർഷിക വിജയം. വെള്ളവും വൈദ്യുതിയും കിട്ടുന്ന തരിശു ഭൂമി ലഭിച്ചാൽ അവിടെ കൃഷിയിറക്കാൻ തയ്യാറാണെന്നും കന്നുകാലികളെ വളർത്താൻ ആഗ്രഹമുണ്ടെന്നും അബ്ബാസ് പറഞ്ഞു. അൻപത്തിരണ്ടു കാരനായ ഇദ്ദേഹം നേരത്തെ മുളകൊണ്ടുള്ള കുട്ട നിർമ്മാണത്തിലായിരുുന്നു. എന്നാൽ .മാർക്കറ്റിൽ നിന്ന് കുട്ടവിൽപ്പന അപ്രത്യക്ഷമാതോടെ നിർമ്മാാണം നിർത്തിവെക്കേണ്ടി വന്നു .ഇതിനെ തുടർന്നാാണ് കൃഷിയിലേക്ക് തിരിഞ്ഞത് .
ചേളാരി കൂട്ടാലുങ്ങൽ തിരുത്തുമ്മൽ അബ്ബാസ് മൂന്നിയൂർ പഞ്ചായത്ത് അംഗമായിരുന്നു. വെളിമുക്ക് കോ. ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർ, തിരൂരങ്ങാടി പോളിടെക്നിക് കോളേജ് പിടിഎ വൈസ് പ്രസിഡൻ്റ്, വെളിമുക്ക് എ യു പി എസ് പി ടി എ പ്രസിഡൻ്റ് എന്നീ പദവികളിലും വഹിച്ചിട്ടുള്ള അബ്ബാസ് ഒരുസാമൂഹ്യ പ്രവർത്തകൻ കൂടിയാണ് .

Comments are closed.