1470-490

പോരാട്ടങ്ങൾക്കിടയിൽ മാതൃകയായി കാർഷികവൃത്തി

ബാലുശ്ശേരി: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്ത് ജൈവകൃഷി.കേരളകർഷകസംഘം,കെ.എസ്.കെ.ടി.യു. സംഘടനകൾ സംയുക്തമായാണ് കാർഷികപ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.ഗ്രാമപഞ്ചായത്ത് മെമ്പറും കെ.എസ്.കെ.ടി.യു മേഖലാപ്രസിഡന്റുമായ എൻ.പി.നദീഷ്കുമാർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.കർഷകസംഘം മേഖലാ സെക്രട്ടറി കെ.കെ.ശ്രീനിവാസൻ, അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.എസ്.കെ.ടി.യു മേഖലാ വൈസ് പ്രസിഡന്റ് പി ദേവയാനി,കെ.കെഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു. മരച്ചീനി,ചേന,ചേമ്പ് എന്നിവയാണ് ഇവിടെ കൃഷിചെയ്യുന്നത്.ചവിട്ടൻപാറയ്ക്കടുത്ത പഞ്ഞാട്ടുമ്മൽ പറമ്പിൽ യന്ത്രത്തിന്റെ സഹായമില്ലാതെയാണ് ഇവിടെ കൃഷിചെയ്യുന്നത്.ഇതിന് തൊട്ടടുത്ത സ്ഥലത്ത് അഞ്ച് ഏക്കറിൽ പച്ചക്കറി കൃഷി ചെയ്ത് ശ്രദ്ധേയമായിരുന്നു.കെ.കെ.ഭാസ്ക്കരൻ (ചെയർമാൻ)എൻ.ബാലകൃഷ്ണൻ (കൺവീനർ)കെ.സി അബ്ദുൽ മജീദ്,ടി.കെ.കൃഷ്ണൻകിടാവ്,കെ.ചന്ദ്രൻ,ഇ.രവീന്ദ്രൻ,ദേവി എളമ്പിലാവിൽ, സരോജിനി അമ്മ , റഫീഖ്, ബഷീർ മാടോത്ത് എന്നിവർ ഉൾപ്പെട്ട കൂട്ടായ്മയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.കൃഷി സ്ഥലം കഴിഞ്ഞ ദിവസം ബാലുശ്ശേരി എംഎൽഎ പുരുഷൻകടലുണ്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖകൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എൻ.അശോകൻ, കൃഷി ഓഫീസർ പി.വിദ്യ എന്നിവർ സന്ദർശിച്ചു.

Comments are closed.