1470-490

തോണി ഒഴുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി ബപ്പൻകാട് റെയിൽവ്വെ അടിപ്പാതയിലെ വെള്ളത്തിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ തോണി ഒഴുക്കി പ്രതിഷേധിക്കുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് ; തോണി ഒഴുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി: കൊയിലാണ്ടി ബപ്പൻകാട് റെയിൽവ്വെ അടിപ്പാതയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം അടച്ചിടേണ്ടി വന്നത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും അറ്റകുറ്റപ്പണികളുടെയും കാര്യത്തിൽ കൊയിലാണ്ടി നഗരസഭ പൂർണ്ണമായി പരാജയപ്പെട്ടതിന്റെ ദൃഷ്ടാന്തമാണെന്നും നഗരത്തിലെ ഓവുചാൽ നവീകരണം ഇഴഞ്ഞു നീങ്ങുകയാണെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റയിൽവേ അടിപ്പാതയിലെ വെള്ളത്തിൽ തോണി ഒഴുക്കി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റാഷിദ് മുത്താമ്പി അധ്യക്ഷത വഹിച്ചു. ഷാനിഫ് വരകുന്നുമ്മൽ, ജാസിം നടേരി, മുഹമ്മദ് നിഹാൽ, ആഷിക് എം.എം എന്നിവർ നേതൃത്വം നൽകി.
മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ നീക്കി വെച്ച 10 ലക്ഷം രൂപയുടെ ഫണ്ട് ഏത് രീതിയിലാണ് വിനിയോഗിച്ചതെന്നും പ്രവൃർത്തികൾ നടക്കുന്നുണ്ടോയെന്നും അന്വേഷിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

Comments are closed.