1470-490

കൗൺസിലിംഗ് സെൻ്ററുകൾക്ക് യു ജി സി അനുമതിയില്ലെന്ന്ആക്ഷേപം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാല പുതുതായ് അനുവദിച്ച കൗൺസിലിംഗ് സെൻ്ററുകൾക്ക് യുജിസി യുടെ അനുമതിയില്ലെന്ന് ആക്ഷേപം. കഴിഞ്ഞമെയ് 22 -ാം തിയ്യതിയിലെ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനപ്രകാരം എസ് ഡി ഇ വിദ്യാർത്ഥികൾക്ക് 65 സബ് സെൻ്ററുകളാണ് അനുവദിച്ചതെന്ന് പറയപ്പെടുന്നു . വിദൂരവിദ്യാഭ്യസ വിഭാഗം മെയിൻ സെൻ്ററിൻ്റെ കീഴിലാണ് ഈ സബ് സെൻററുകൾ അനുവദിച്ചത്. അതിനാൽ ഇതിന് യുജിസി അനുവാദം ആവശ്യമില്ലെ ന്നുമാണ് സർവ്വകലാശാല അധികൃത രുടെ നിലപാട് .എന്നാൽ യൂണിവേഴ്സിറ്റി പുതുതായ് അനുവദിക്കുന്ന യൂണിവേഴ്സിറ്റി സെൻ്ററുകളോ, സബ് സെൻ്ററുകളോ, അങ്ങനെ ഏത് പുതിയ സെൻറുകൾ അനുവദിക്കുമ്പോഴും സെനറ്റിൻ്റെ അംഗീകാരം നേടുകയും അതിനു ശേഷം യു ജി സിയുടെ അനുമതി തേടേണ്ടതുമാണെന്നുമാണ് നിയമം. എന്നാൽ ഇത്തരത്തിലുള്ള സർവ്വകലാശാല നിയമവും ചട്ടവും നോക്കാതെ യാണ് സിൻഡിക്കേറ്റ് പുതിയ കൗൺസിലിംഗ് സെൻ്റർ അനുവദിച്ചതെന്ന് ആരോപണം .
എന്നാൽ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനും കോൺഡാക്ട് ക്ലാസുകൾ നടത്താനും പരീക്ഷ നടത്താനും എയ്ഡഡ് അൺഎയ്ഡഡ് സ്വാശ്രയ കോളേജുകൾ വിട്ടുകിട്ടുന്നില്ല എന്ന ന്യായമാണ് സർവ്വകലാശാല നിരത്തുന്നവാദംയൂണിവേഴ്‌സിറ്റിയുടെ വിദ്യാഭ്യാസപരമായ ഏത് കാര്യത്തിനും യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള സ്ഥാപനങ്ങൾ വിട്ടുനൽകണമെന്ന ഉടമ്പടി ഒപ്പുവെച്ചാണ് യൂണിവേഴ്സിറ്റി ഈ സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകുനത്. ഇത് ലംഘിച്ചാൽ
അവർക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ സർവ്വകലാശാല ഉന്നയിക്കുന്ന വാദത്തിൽ കഴമ്പില്ലെന്നാണ് ആരോപണം .അതെ സമയം യൂണിവേഴ്സിറ്റി സബ്സെൻ്ററുകളായി നൽകിയ പല സ്ഥാപനങ്ങളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വാടകയുടെ പേരിൽ കെട്ടിട ഉടമയും സെൻ്റർ നടത്തിപ്പുകാരും തമ്മിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ സബ് സെൻ്ററിൻ്റെ പ്രവർത്തനത്തെ തന്നെ താറുമാറാക്കുന്ന സാഹചര്യമാണ് നിിലനിൽക്കു ന്നതെന്ന് കോളേജ് അധിികൃതർ വ്യക്ത്തമാക്കുന്നത്. ഇത് വ്യാപകമായ ക്രമക്കേടിനും അഴിമതിക്കും ഇടയാക്കും. യൂ ണിവേഴ്സിറ്റിയുടെ പേരും എംബ്ലവും സ്വകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്ന നിയമ വ്യവസ്ഥ നിലനിൽക്കുന്നു ‘ സബ്സെൻ്ററുകളിൽ പലരും അവരുടെ സ്വകാര്യ സ്ഥാപനത്തിൽ യൂണിവേഴ്സിറ്റിയുടെ പേര് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നതായ് ആക്ഷേപം നിലനിൽക്കുന്നു. അതിനാൽ സിൻഡിക്കേറ്റിൻ്റെ തീരുമാനം പുന: പരിശോധിക്കണ മെന്ന ആവശ്യം ശക്തമാണ് .

Comments are closed.