1470-490

ദേശീയ പാതയിൽ മരം വീണു – ഗതാഗതം ഭാഗികമായ് നിലച്ചു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ് സിറ്റിക്ക് സമീപം ദേശീയപാതയിൽ മരം മുറിഞ്ഞ് വീണു ഗതാഗതം ഭാഗികമായി നിലച്ചു ഇന്നലെ രാവിലെ 10- നുണ്ടായ ശക്തമായ മഴയിലും കാറ്റിലും യു – സിറ്റി ഇ എം എസ് ചെയറിന് സമീപത്തെ മരമാണ് കടപുഴകി വീണത്. ഇതിനെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി വാഹന ഗതാഗതത്തിന് തടസ്സം നേരിട്ടു .ലോക് – ഡൗണിനെ തുടർന്ന് സർവ്വകലാശാലയിലേക്ക് വരുന്ന വരുടെ തിരക്കില്ലാത്തതിനാൽ ആളപായം ഒഴിവായി .കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ദേശീയ പാതയിൽ ഇരുവശങ്ങളിലുമായി നിരവധി മരങ്ങൾ അപകടകരമായ നിലയിൽ നിൽക്കുന്നതായി ആക്ഷേപമുണ്ട്. മഴ ശക്തമാവുന്നതിന് മുമ്പ് തന്നെ അപകടസാധ്യത ഉള്ള മരങ്ങൾ മുറിച്ചുമാറ്റാൻ അധികൃതർ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമാണ്.പിന്നീട് മീഞ്ചന്ത ഫയർ & റെസ്ക്യൂ വിഭാഗവും തേഞ്ഞിപ്പലം പോലീസും, ടോമകെയർ വളണ്ടിയേഴ്സും ചേർന്ന് ഉടൻ തന്നെ മുറിച്ച്നീക്കം ചെയ്തു .തേഞ്ഞിപ്പലം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ രമേഷിന്റെ നേതൃത്വത്തിൽ പോലീസും, മീഞ്ചന്ത ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ സ്വനേതൃത്വത്തിലുള്ള ഫയർഫോഴ്സും, ട്രോമ കെയർ വളണ്ടിയർമാരായ ഷാനവാസ് പൊന്നച്ചൻ, ബാവ ചേ ളാരി, എന്നിവരും നാട്ടുകാരും ഗതാാഗതം പുനസ്ഥാപിക്കുന്നതിന് നേേതൃത്വം നൽകി.

Comments are closed.