1470-490

പാലതിങ്ങൽ ജനകീയ പ്രവൃത്തി: അവസാനം ജനപ്രതിനിധികളും രംഗത്ത്

പരപ്പനങ്ങാടി : ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണാൻ വിമുഖത കാണിച്ച അധികൃതരുടെ സമീപനങ്ങൾക്കെതിരെ രംഗത്ത് വന്ന ജനകീയ കൂട്ടായ്മ അധികാരികളുടെ കണ്ണ് തുറപ്പിച്ചു. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ പാലതിങ്ങൽ പ്രദേശത്ത് പ്രളയ ദുരന്തത്തെ നേരിടാൻ ഫണ്ടുകൾ ഇല്ലന്ന നിലപാട് സ്വീകരിച്ച അധികൃതർ അവസാന ഘട്ടത്തിൽ ജനകീയ കൂട്ടായ്മയിൽ കണ്ണികളായി. മൂന്ന് ദിവസം വരെ പുറംതിരിഞ്ഞ് നിന്നവരാണ് ജനകീയ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ രംഗത്ത് വന്നത്. അതിനായി ഈ ഭാഗത്തെ പരിസരവാസികളെ വിളിച്ച് കൂട്ടുകയും, പ്രവർത്തി നടക്കുന്ന എം.എൽ.എ ഫണ്ട് കൂടി ജനകീയ പ്രവർത്തനങ്ങൾ ഭാഗമാക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ പ്രളയത്തിന് ശേഷം ഇരകളായവർ സംഘടിച്ച് യോഗം നടത്തിയപ്പോൾ പിരിവെടുത്തു പുഴയോരം കെട്ടി ഉയർത്താമെന്ന വാദം ചോദ്യം ചെയ്യപെട്ടിരുന്നു. മലപ്പുറം ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ പണം നൽകി പിരിവെടുക്കണമെന്നും, മറ്റ് ജില്ലകളിൽ സർക്കാർ ഫണ്ടുകൾ വികസന പ്രവർത്തനങ്ങൾക്ക് നേടികൊടുക്കുന്ന പ്രതിനിധികളെ പോലെ ജില്ലയിലെ ജനസേവകർ സർക്കാർ വികസനങ്ങൾക്ക് ഭാഗമാക്കണമെന്ന വാധം പലർക്കും രസിച്ചിരുന്നില്ല. പ്രളയം പടി വാതിൽക്കൽ എത്തി നിൽക്കുമ്പോൾ ഇരകളാക്കപെടുന്നവർക്ക് സ്വന്തമായി പണം ചിലവഴിച്ച് രംഗത്തിറങ്ങേണ്ട കാലങ്ങളായി തുടരുന്ന അവസ്ഥ തന്നെയാണുള്ളത്. ജനകീയ പ്രവർത്തി തുടങ്ങിയ വാർത്തകൾ വന്നതോടെയും , പുറംതിരിഞ്ഞ് നിന്ന സമീപനങ്ങളും പുറം ലോകം അറിഞ്ഞതോടെ മറുവാദവുമായി ചിലർ രംഗത്ത് എത്തിയിട്ടുണ്ട്. രാഷ്ട്രീയം മറന്ന് മുഴുവനാളുകളും ഇപ്പോൾ രംഗത്ത് വന്നത് പ്രദേശവാസികളുടെ വിജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളെ ആദ്യം ചെവി കൊടുക്കാതിരുന്നവർ അവസാന ഘട്ടത്തിലെങ്കിലും എത്തിയല്ലോ എന്ന ആശ്വാസത്തിലാണ് ജനങ്ങൾ . എല്ലാം മറന്ന് പ്രളയത്തെ നേരിടാെനുറച്ച് കൈമറന്ന് പ്രവർത്തന മേഖലയിൽ സജീവമായ പാലതിങ്ങൽ പ്രദേശത്തുകാർ മാതൃകയാവുകയാണ്.

Comments are closed.