അന്നനാട് വായനശാലയിൽ മിനി തിയ്യറ്ററിൻ്റെ നിർമ്മാണോദ്ഘാടനം…

കാടുക്കുറ്റി. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലകളിൽ ഒന്നായ അന്നനാട് ഗ്രാമീണ വായനശാലയിൽ മിനി തിയ്യറ്ററിൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ.സുമേഷ് നിർവ്വഹിച്ചു. വായനശാല പ്രസിഡൻ്റ് എം.എൻ.ദിലീപ് അധ്യാക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ചാണ് തിയ്യറ്റർ നിർമ്മാണം നടത്തുന്നത്. ജില്ലയിൽ ആദ്യത്തെ വായനശാലമിനി തിയറ്റർ ആണ് അന്നനാട്ടിലേക്ക്. കാടുക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോളി തോമാസ് വായനശാലയുടെ ഗൂഗിൾ സൈറ്റ് പ്രകാശനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.രാജഗോപാൽ, വി.എ.പത്മനാഭൻ, പഞ്ചായത്ത് അംഗം സിന്ധു ജയൻ, ജില്ലാ ലൈബ്രററി കൗൺസിൽ വൈസ് പ്രസിഡൻ്റ് കെ.എൻ.ഭരതൻ, സി.ഡി.പോൾസൻ, പി.ആർ.ഭാസ്ക്കരൻ, ഷൈൻ അവരേശ്,, ഗിരിജ ഉണ്ണി എന്നിവർ പ്രസംഗിച്ചു.
Comments are closed.