1470-490

ഇറച്ചികൾക്ക് വൻ വില ഈടാക്കുന്നു…

ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ് കാറ്റിൽ പറത്തി ഇറച്ചികൾക്ക് വൻ വില ഈടാക്കുന്നു :-
നരിക്കുനി: – വിലനിലവാരം പിടിച്ചു നിർത്താൻ കേരള സർക്കാർ നിർദേശമനുസരിച്ച് ജില്ലാ ഭരണകൂടം നിത്യോപയോഗ സാധനങ്ങൾക്കും ,പച്ചക്കറികൾക്കും ,മത്സ്യ മാംസങ്ങൾക്കും ന്യായവില തീരുമാനിച്ചിരുന്നു ,എന്നാൽ നരിക്കുനിയിലെ വ്യാപാരികൾ അതൊന്നും മുഖവിലക്കെടുക്കാതെ കോഴി ഒരു കിലോ Rs: 230 /- പോത്ത് ഒരു കിലോ Rs – 320/ ,ആട് ഒരു കിലോ Rട – 600/- ഈടാക്കുന്നതായി പരാതി ,ആടും ,പോത്തും കച്ചവടം രാവിലെ 6 മണിക്ക് തുടങ്ങി 9 മണിയോടെ അവസാനിക്കും ,അത് കൊണ്ട് പരിശോധനയ്ക്ക് ജീവനക്കാരെത്താൻ വൈകുമെന്ന പ്രതീക്ഷയിൽ ഒരു നിയമവും പാലിക്കാതെ അമിത വില ഈടാക്കിക്കൊണ്ടിരിക്കയാണ്,
തമിഴ് നാട്ടിൽ കൊറോണ ഭീതി അകന്നില്ലെങ്കിലും പച്ചക്കറി ,കോഴി ,പോത്ത് തുടങ്ങിയവയൊക്കെ അനധികൃതരുടെ കണ്ണുവെട്ടിച്ച് പല ഊട് വഴി കളിലൂടെയാണ് ഏജൻ്റുമാർ ആവശ്യക്കാർക്കെത്തിക്കുന്നത് ,

Comments are closed.