1470-490

കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസ് പുതിയ കെട്ടിടത്തിൽ 15- മുതൽ പ്രവർത്തനം ആരംഭിക്കും

കൊയിലാണ്ടി കെ.എസ്.ഇ.ബി.യുടെ പുതിയ ഓഫീസ്

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി:
നിലവിൽ പന്തലായനിയിൽ പ്രവൃർത്തിക്കുന്ന കെ.എസ്. ഇ.ബി കൊയിലാണ്ടി നോർത്ത് ഓഫീസ് കെട്ടിടത്തിന്റെ ജീർണാവസ്ഥ കാരണം പ്രവർത്തനകേന്ദ്രം മാറ്റുന്നു.നഗരത്തിലെ കനറാ ബാങ്കിന് പിൻവശമുള്ള ജുമാ മസ്ജിദ് റോഡിലെ പുതിയ കെട്ടിടത്തിലേക്കാണ് ഓഫീസ് പ്രവർത്തനം മാറ്റിയത്.പ്രവർത്തനം ജൂൺ 15-ന് ആരംഭിക്കും. കഴിഞ്ഞ ആറുമാസം മുൻപ് കെ.എസ്.ഇ. ബി ഓഫീസ് കന്നൂർ 110 കെ.വി. സബ്‌സ്റ്റേഷൻ സ്ഥലത്തേക്ക് മാറ്റുന്നതിന് ശ്രമം നടത്തിയിരുന്നു.എന്നാൽ കൊയിലാണ്ടിയിലെ ഒരു പൊതു സ്ഥാപനം ഉള്ളിയേരി പഞ്ചായത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ നഗരസഭ എതിർക്കുകയും ഓഫീസ് കൊയിലാണ്ടിയിൽ തന്നെ നിലനിർത്തുന്നതിനായി ആവശ്യമായ നടപടികൾ തുടരുകയുമുണ്ടായി. കെ.എസ്.ഇ.ബിക്ക് കെട്ടിടത്തിന്റെ അഡ്വാൻസ് കൊടുക്കാൻ നിർവ്വാഹമില്ലാത്തതിനാൽ കെട്ടിടത്തിന്റെ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് നഗരസഭയുടെ നേതൃത്വത്തിൽ ജനകീയമായി വ്യാപാരികളുടെയും,വിവിധ സംഘടനളുടെയും, സ്ഥാപനങ്ങളുടെയും വ്യക്തിളുടെയും സഹായം സ്വീകരിക്കുകയായിരുന്നു. ഓഫീസിന്റെ ഭാഗമായി ക്യാഷ് കൗണ്ടർ,എൻക്വയറി കൗണ്ടർ,അസി:എക്സിക്യൂട്ടീവ്എഞ്ചിനിയർ,അസി:എഞ്ചിനിയർ,സൂപ്രണ്ട്,സബ്:എഞ്ചിനീയർമാർ,ഓവർസിയർമാർ,വർക്കേഴ്സ് എന്നിവർക്കുള്ള പ്രത്യേക ഓഫീസ്, ടോയ്ലറ്റ്, മീറ്റിംഗ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഓഫീസിന്റെ ഔപചാരികമായ ഉദ്‌ഘാടനം ജൂൺ 15 തിങ്കളഴ്ച രാവിലെ 10 മണിക്ക് കെ. ദാസൻ എം.എൽ.എ നിർവ്വഹിക്കും.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241