1470-490

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ രോഗികളെ മാറ്റിത്തുടങ്ങി

കോവിഡ് സെന്റർ: കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ രോഗികളെ മാറ്റിത്തുടങ്ങി

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി കോവിഡ് കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി നിലവിൽ ചികിത്സയിലുള്ള രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി തുടങ്ങി. തിങ്കളാഴ്ചയോടെ ആശുപത്രി പൂർണമായും കോവിഡ് കേന്ദ്രമായി പ്രവർത്തനം ആരംഭിക്കും. ടി കെ എസ് പുരം മെഡികെയർ ആശുപത്രി, കൊടുങ്ങല്ലൂർ ഒ കെ ആശുപത്രി, പൊയ്യ പ്രാഥമികാരോഗ്യകേന്ദ്രം, പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നീ ആശുപത്രികളിലേക്കാണ് രോഗികളെ മാറ്റുന്നത്. നിലവിൽ താലൂക്കാശുപത്രിയിൽ ലഭ്യമായിരുന്ന എല്ലാ ചികിത്സയും  ഇവിടെ രോഗികൾക്ക് സൗജന്യമായി ലഭിക്കും. പ്രസവ ശിശുരോഗ വിഭാഗം പൂർണമായും മെഡികെയർ ആശുപത്രിയിലേക്കാണ് മാറ്റുന്നത്. താലൂക്ക് ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയ വിഭാഗം ഇവിടേക്ക് മാറ്റി സജ്ജീകരിച്ചിട്ടുണ്ട്.

താലൂക്ക് ആശുപത്രിയിലേക്ക് കൂടുതൽ ഡോക്ടർമാർ, നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ അനുവദിച്ചു. രണ്ട് 108 ആംബുലൻസുകളും  താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസ് കൂടുതൽ കരുതൽ നടപടികൾ ആരംഭിച്ചു. മാസ്ക് ധരിക്കാത്തവർക്കെതിരെയും നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും. ആശുപത്രിയുടെ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടത്തിലാണ് 70 പേരെ ഒരേസമയം ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.  ഭാഗത്തേക്കുള്ള പ്രവേശനം അടച്ചുകെട്ടി. ആശുപത്രി കാന്റീനിന്റെ പ്രവർത്തനവും നിർത്തി വെച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ ടി വി റോഷ്‌ അറിയിച്ചു.

Comments are closed.