കെ.മണി അനുസ്മരണവും, കുടുംബ സഹായ സമിതി രൂപീകരണവും …

ഗുരുവായൂർ : സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും. മുൻ ചാവക്കാട് ഏരിയ സെക്രട്ടറിയും ഗുരുവായൂർ നഗരസഭ ചെയർമാനുമായിരുന്ന കെ.മണി അനുസ്മരണവും, കുടുംബ സഹായ സമിതി രൂപീകരണവും നടന്നു.സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് അദ്ധ്യക്ഷനായിരുന്നു.ജില്ലാ കമ്മിറ്റി അംഗം സി.സുമേഷ്, ചാവക്കാട് നഗരസഭ ചെയർമാൻ, എൻ.കെ.അക്ബർ, ഗുരുവായൂർ നഗരസഭ ചെയർമാൻ എം.രതി, ടി.ടി.ശിവദാസൻ എന്നിവർ സംസാരിച്ചു.കെ.വി.അബ്ദുൾ ഖാദർ എം.എൽ.എ (ചെയർമാൻ) എം.കൃഷ്ണദാസ് (ജനറൽ: കൺവീനർ, സി.സുമേഷ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി സഹായ സമിതി രൂപീകരിച്ചു.

Comments are closed.