1470-490

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധ യോഗവും ധർണയും നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വെങ്ങാനെല്ലൂർ സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധ യോഗവും ധർണയും നടത്തി.

ചേലക്കര-വെങ്ങാനെല്ലൂർ സഹകരണ ബാങ്ക് കെയർ ഹോം പദ്ധതിയിൽ വൻ അഴിമതി… CPIM ഭരിക്കുന്ന വെങ്ങാനെല്ലൂർ സഹകരണ ബാങ്ക് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയിൽ പണിത് കൊടുത്ത വീട് മാസങ്ങൾക്കുള്ളിൽ തകർന്ന സംഭവത്തിൽ വൻ അഴിമതി ആരോപിച്ചു കൊണ്ട് ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വെങ്ങാനെല്ലൂർ സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധയോഗവും ധർണയും നടത്തി.യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് KP ഷാജി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ചെറിയാൻ, KC ജോസ്, PAഅച്ചൻകുഞ്ഞ്, pc മണികണ്ഠൻ, സുദേവൻ പള്ളത്ത്, പ്രദീപ് നമ്പ്യാത്ത്, TA കേശവൻകുട്ടി, സുബ്രമണ്യൻ വടക്കില്ലം, ബിനി വിനോദ്, KSമുസ്തഫ, വിനോദ് പന്തലാടി എന്നിവർ സംസാരിച്ചു

Comments are closed.