1470-490

പ്രളയം : ജനപ്രതിനിധികൾ പുറം തിരിഞ്ഞു. ജനകീയ പ്രവർത്തനം ലക്ഷങ്ങൾ മുടക്കി

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി : പ്രളയത്തിനെ തുടർന്നുണ്ടാവുന്ന ദുരന്തത്തിൽ നിന്ന് രക്ഷ നേടാൻ പ്രതിരോധ പ്രവൃത്തികൾക്ക് നേരെ പുറംതിരിഞ്ഞ് നിന്നപ്പോൾ ജനകീയമായി ലക്ഷങ്ങൾ മുടക്കി നാട്ടുകാർ രംഗത്തിറങ്ങി.

പരപ്പനങ്ങാടി മുൻ സിപ്പാലിറ്റിയിലെ ഡിവിഷൻ16 ഉൾകൊള്ളുന്ന പാലത്തിങ്ങൽ പ്രദേശത്തെ ജനങ്ങളാണ് തങ്ങളുടെ സ്വയം രക്ഷക്കും, സ്വത്ത് സംരക്ഷണത്തിനും വേണ്ടി സംഘടിച്ചിറങ്ങിയത്.

കാലവർഷം കനക്കുന്നതോടെ പാലത്തിങ്ങൽ വഴി ഒഴുകുന്ന കടലുണ്ടിപുഴ നിറഞ്ഞ് കവിയൽ പതിവാണ്. ഇതോടെ പരപ്പനങ്ങാടി വരെ ആയിര കണക്കിന് വീടുകളടക്കം വെള്ളത്തിലാവാറുണ്ട്. കഴിഞ്ഞ വർഷം ഇത് മൂലം ഒരു വീടടക്കം തകരുകയും ലക്ഷങ്ങളുടെ നാഷ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് നാട്ടുകാർ ഈ ഭാഗങ്ങളിലെ മുൻസിപ്പൽ കൗൺസിലർമാരുടെ ശ്രദ്ധയിൽ പ്രതിരോധ വിഷയം അവതരിപ്പിച്ചെങ്കിലും ഫലം കണ്ടില്ല.

പരപ്പനങ്ങാടി മുൻ സിപ്പൽ ചെയർ പേഴ്സൻ അടക്കം ജനപ്രതിനിധിയായ മേഖലയാണ് ഈ പ്രദേശം.

എം.എൽ.എ ഫണ്ടിൽ പ്രവർത്തികൾക്ക് അനുമതി ചില ഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടങ്കിലും കാലം വർഷം തുടങ്ങിയിട്ടും എവിടെയും എത്തിയിട്ടില്ല.

പുഴ നോട് ചേർന്ന് നൂറുകണക്കിന് വീട്ടുകാർ പുഴയിലെ അവസ്ഥ മനസ്സിലാക്കി ചെയർ പേഴ്സണനടക്കമുള്ളവരെ സമീപിച്ചെങ്കിലും ഫണ്ടില്ലന്ന മറുപടിയാണ് ലഭിച്ചത്. പ്രദേശം ഉൾകൊള്ളുന്ന 4 ഡിവിഷനിലെ മെമ്പർമാരുടെ വികസന ഫണ്ട് മതിയാകുമെന്ന് പറഞ്ഞെങ്കിലും ചെവികൊള്ളാൻ തയ്യാറായില്ലത്രെ. വേണമെങ്കിൽ തൊഴിലുറപ്പ് കാരെ കൊണ്ട് ചാക്കിൽ പുഴക്കരികെ മണ്ണിട്ട് തരാമെന്ന പരിഹാസവും ചൊരിഞ്ഞതോടെ രാഷ്ട്രീയ വൈര്യം മറന്ന് ജനങ്ങൾ സംഘടിച്ചു.

സാമൂഹ്യ പ്രവർത്തകരായ ഡോ : മുഹമ്മദ് യാസർ കുണ്ടാണത്ത്, കുണ്ടാണത്ത് മുബഷിറിന്റെയും , ഹസ്സൻ കോയയുടെയും , നേതൃത്വത്തിൽ ജനങ്ങൾ സംഘടിച്ചു.

പ്രളയത്തിന്റെ ഇരകളാക്കപെടുന്നവരുടെ കൈകളിൽ നിന്ന് ഫണ്ടും കണ്ടത്തി. 5 ലക്ഷത്തിൽ പരം രൂപ ചിലവിൽ കല്ലും , മണ്ണും മറ്റും സ്വയമിറക്കി. പ്രദേശത്തെ യുവാക്കളും , ക്ലബ്ബഅംഗങ്ങളും സൗജന്യമായി സേവനം ചെയ്യാൻ രംഗത്തിറങ്ങിയതോടെ പുഴ ഭിത്തി ഉയർന്നു. ഉത്സവ ലഹരിയിലാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. തങ്ങളുടെ നേരെ പുറംതിരിഞ്ഞവർക്കെതിരെയുള്ള പ്രതിഷേധമായി മാറുകയാണ് ഇവരുടെ സേവന പ്രവർത്തി . ജനകീയമായി നാട്ടുകാർ രംഗത്തിറങ്ങിയതോടെ ചില പൊടികൈയ്യുകളുമായി പുറംതിരിഞ്ഞ് നിന്നവരും ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ടത്രെ.സ്ഥിരമായി ഒരു വിഭാഗത്തെ തിരഞ്ഞെടുപ്പുകളിൽ അനുകൂലിക്കുന്ന മേഖലയാണി പ്രദേശം. ഇത് രാഷ്ട്രീയമായി പ്രതികൂലമായി വന്നുഭവിക്കുമെന്ന തിരിച്ചറിവാണ് അവസാനം അത്തരക്കാർ രംഗത്ത്ഇറങ്ങാൻ കാരണം. ഏതായാലും പ്രളയവും, ദുരന്തങ്ങളും ആരേയും കാത്ത് നിൽക്കില്ലന്ന തിരിച്ചറിവിൽ ജനങ്ങൾ അവരുടെ വിയർപ്പും, പണവും ഒഴുക്കുമ്പോൾ , ഇത്തരം വികസന പ്രവർത്തികൾ നടത്താതെ പുറംതിരിഞ്ഞ് നിൽക്കുന്നവർക്കുള്ള താക്കീത് കൂടിയാണ് ഒരു പ്രദേശത്തെ ജനങ്ങൾ നമുക്ക് കാണിച്ച് തരുന്നത്.

Comments are closed.