ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ മത്സ്യ വിൽപ്പന നടത്തി…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ മത്സ്യ വിൽപ്പന നടത്തി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. കേച്ചേരി മേഖല കമ്മിറ്റിക്ക് കീഴിലുള്ള പട്ടിക്കര യൂണിറ്റിലെ പ്രവർത്തകരാണ് മത്സ്യ വിൽപ്പനയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നത്. ശനിയാഴ്ച്ച രാവിലെ മുതൽ പട്ടിക്കര സെന്ററിലാണ് മത്സ്യ വിൽപ്പന നടത്തിയത്. കുന്നംകുളം മാർക്കറ്റിൽ നിന്നും വാങ്ങിയ മത്തിയാണ് പ്രവർത്തകർ വിൽപ്പന നടത്തിയത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം നേരിടുന്ന സാമ്പാത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി റിസൈക്കിൾ കേരള എന്ന പേരിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. പഴയ നോട്ടുബുക്കുകൾ, പത്രങ്ങൾ എന്നിവ ശേഖരിച്ച് വിൽപ്പന നടത്തി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെയാണ്, പട്ടിക്കരയിലെ പ്രവർത്തകർ മത്സ്യ വിൽപ്പന നടത്തി പണം സ്വരൂപിക്കുന്നത്. രാവിലെ ഏഴര മുതൽ ആരംഭിച്ച പത്തരയ്ക്ക് അവസാനിച്ചു. മൂന്നു മണിക്കൂർ സമയം കൊണ്ട് അറുപത് കിലോ മത്തിയാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വിൽപ്പന നടത്തിയത്. കേച്ചേരിമേഖല ജോയിന്റ് സെക്രട്ടറി ഫഹദ് മുസ്തഫ, യൂണിറ്റ് സെക്രട്ടറി എൻ.ബി.സാബിർ, പ്രവർത്തകരായ പി എ. അജ്മൽ, മുഹമ്മദ് സിനാൻ, മുഹമ്മദ് ഇർഫാൻ, എ.എസ്. അഷ്കർ എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മത്സ്യ വിൽപ്പനയിലൂടെ പണം സ്വരൂപിച്ചത്.

Comments are closed.