1470-490

ഡി.വൈ.എഫ്.ഐ നിൽപ്പ് സമരം സംഘടിപ്പിച്ചു

തുടർച്ചയായ ഏഴ് ദിവസവും പെട്രോളിനും, ഡീസലിനും വില കൂട്ടിയ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. കണ്ടാണശ്ശേരി മേഖല കമ്മിറ്റി നിൽപ്പ് സമരം സംഘടിപ്പിച്ചു. പാരീസ് റോഡിന് സമീപമുള്ള പെട്രോൾ പമ്പിന്റെ മുന്നിൽ നടത്തിയ നിൽപ്പ് സമരം കുന്നംകുളം ബ്ലോക്ക് ട്രഷറർ പി.ജെ. റിജാസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ഷിനാസ് ചൊവ്വല്ലൂർ അധ്യക്ഷനായി. മേഖല സെക്രട്ടറി വിനു ജോൺസൺ,ട്രഷറർ ഹരിപ്രസാദ് മത്രംകോട്ട്, എസ്.എഫ്.ഐ. കുന്നംകുളം ഏരിയ പ്രസിഡന്റ് ഗോപകുമാർ, എസ് എഫ് ഐ. മേഖല സെക്രട്ടറി റെനീഷ് അരിയന്നൂർ, ഡി.വൈ.എഫ് ഐ. മേഖല കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് കുടക്കല്ല്, സുവീഷ് പുല്ലാനിക്കുന്ന്, വി.എ.അരുൺ, അജിത് ചൊവല്ലൂർ എന്നിവർ നിൽപ്പ് സമരത്തിൽ പങ്കെടുത്തു.

Comments are closed.