മുബാറക് മാനേജിംഗ് കമ്മിറ്റി ഡിജിറ്റൽ ടിവി വിതരണം ചെയ്തു

തലശ്ശേരി: മുബാറക് ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ക്കൂളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ടിവി, ടേബ് ലെറ്റ് എന്നിവ വിതരണം ചെയ്തു.
ലോക്ഡൗൺ കാലത്ത് വീട്ടിൽ നിന്ന്ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അർഹതപ്പെട്ട വിദ്യാർത്ഥികൾക്കാണ് മാനേജിംഗ് കമ്മിറ്റിയുടെ വക ഉപകരണങ്ങൾ വിതരണം ചെയ്തത്.
മാനേജർ സി.ഹാരിസ് ഹാജി ഹെഡ്മാസ്റ്റർ കെ. മുസ്തഫ മാസ്റ്റർക്ക് ഉപകരണങ്ങൾ കൈമാറി വിതരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എ. കെ. സകരിയ അധ്യക്ഷത വഹിച്ചു. ബഷീർ ചെറിയാണ്ടി, എൻ.മൂസ, എൻ. പി. റസാഖ്, തഫ്ലിം മാണിയാട്ട്, എ. എൻ. പി. ഷാഹിദ്, എന്നിവർ പ്രസംഗിച്ചു.
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ടെലിവിഷൻ വിതരണം ചെയ്തത്.
Comments are closed.