1470-490

സിപിഐഎം നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ചു.

സിപിഐഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിൻ്റെ തീരുമാനപ്രകാരം “ഒരു ലോക്കലിൽ പാവപ്പെട്ട ഒരാൾക്ക് വീട് നിർമ്മിച്ചു നൽകുക” എന്ന ദൗത്യം തെക്കുംകര ഈസ്റ്റ് ലോക്കൽ കമ്മറ്റി പൂർത്തീകരിച്ചു. കുറുമുണ്ടത്ത് കല്യാണിക്കും മകൾ മണിമേഖലക്കുമായി വിരുപ്പാക്കയിൽ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽദാനം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ നിർവ്വഹിച്ചു. മൂന്ന് സെൻ്റ് സ്ഥലത്ത് 7,02,000 രൂപ ചെലവ് ചെയ്താണ് വീട് നിർമ്മിച്ചു നൽകിയത്. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടി.വി. കൈമാറ്റം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസും പഠനോപകരണങ്ങളുടെ കൈമാറ്റം ജില്ലാ സെക്രട്ടറിയേറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളിയും നിർവ്വഹിച്ചു. വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ, ഏരിയ കമ്മറ്റി അംഗങ്ങളായ ടി.വി. സുനിൽ കുമാർ, എം. ഗിരിജാദേവി, തെക്കുംകര വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.പരമേശ്വരൻ, പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. തെക്കുംകര ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം.വി. അരവിന്ദാക്ഷൻ സ്വാഗതവും, വി.സി. സജീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

Comments are closed.