1470-490

ചാർട്ടേഡ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് മാത്രം കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സർക്കാർ നിലപാട് തിരുത്തണം

ചാർട്ടേഡ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് മാത്രമായി കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നിലപാട്
തിരുത്തണം –
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ

ഈ വിഷയത്തിൽ അടിയന്തര
നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി

കോട്ടക്കൽ:
ചാർട്ടേഡ് ഫ്ലൈറ്റുകളിൽ വരുന്നവർക്ക് മാത്രമായി കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നിലപാട് പ്രവാസികളോടുള്ള വഞ്ചനയാണെന്നും ഇത്
തിരുത്തണമെന്നും
പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ അടിയന്തര
നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
വിദേശത്ത് നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് 19 പരിശോധന സര്‍ട്ടിഫിക്കറ്റ് 48 മണിക്കൂറുനുള്ളില്‍ ലഭിച്ചത് കരുതണമെന്ന വ്യവസ്ഥ ഒഴിവാക്കണം. യു. എ. ഇ ഒഴിച്ചുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളിലും ഇത്തരം സര്‍ട്ടിഫിക്കറ്റ് ലഭിക്കുക ദുഷ്ക്കരമാണ്. ചില രാജ്യങ്ങളില്‍ കോവിഡ് ലക്ഷണമുള്ളവരെ മാത്രമേ പരിശോധനയ്ക്ക് അയക്കുകയുള്ളു. മറ്റുചില രാജ്യങ്ങളില്‍ സ്വകാര്യ ആശുപത്രികളില്‍ പോലും സൗകര്യം പരിമിതമാണ്.
ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഷ്ടപ്പെടുന്നത് ഉള്‍പ്പെടെ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് 8000 മുതല്‍ 10000 രൂപവരെ ചെലവ് പ്രതീക്ഷിക്കുന്ന കോവിഡ് 19 പരിശോധന സര്‍ട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധന വലിയ ആഘാതം ഉണ്ടാക്കും. ഇപ്പോള്‍ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റും ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. ഇതിനുപുറമെ ആവശ്യപ്പെടുന്ന 48 മണിക്കൂറിനുള്ളിലെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് ഒഴിവാക്കേണ്ടതാണ്.
വന്ദേഭാരത് മിഷനില്‍ എല്ലാവര്‍ക്കും യാത്ര സൗകര്യം ലഭ്യമില്ലാത്തതിനാലാണ് പ്രവാസികള്‍ ഇത്തരത്തില്‍ ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുന്നത്. അല്ലെങ്കില്‍ വന്ദേഭാരത് മിഷനില്‍ എല്ലാവരെയും കൊണ്ടുവരാന്‍ നടപടി ഉണ്ടാകണം.
ആയതിനാല്‍ 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് ചാര്‍ട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് വേണമെന്ന നിബന്ധന ഒഴിവാക്കി വന്ദേഭാരത് മിഷനിലെ പോലെ ആക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.

Comments are closed.