ബിജെപി ചാലക്കുടി പുഴ സംരക്ഷണ പ്രതിജ്ഞ എടുത്തു.

അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതി ഉപേക്ഷിക്കുക. കാർഷിക മേഖലയെ സംരക്ഷിക്കുക എന്നി അവശ്യ മുന്നയിച്ചു ബിജെപി കർഷക മോർച്ച ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ചാലക്കുടി പുഴ സംരക്ഷണ പ്രതിജ്ഞ എടുത്തു. ബിജെപി പട്ടിക ജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉത്ഘാടനം ചെയ്തു. സിപിഎം ന്റെ പരിസ്ഥിതി സ്നേഹം കാപട്യമാണെന്നു സമരം ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചാലക്കുടി പുഴയെ ആശ്രയിച്ചു നിരവധി ലിഫ്റ്റ് ഇറിഗേഷനുകളും കുടിവെള്ള പദ്ധതികളും അതിരപ്പിള്ളി പദ്ധതി വന്നാൽ ഇല്ലാതാക്കും. കാർഷിക മേഖലയുടെ തകർച്ചയാകും ഇതിന്റെ പരിണിത ഫലമെന്നും അദ്ദേഹം പറഞ്ഞു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് NK മുരളി അദ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്തു. കർഷക മോർച്ച ജനറൽ സെക്രട്ടറി ബൈജു ശ്രീപുരം. ജോസ് മുണ്ടക്കൽ. ഉണ്ണി അതിരപ്പിള്ളി. ദുർഗ പ്രസാദ്. ടീവി ഷാജി. അഡ്വ സജി കുറുപ്പ്. അനീഷ് ചെന്താമര സി കെ മധു.ജിൻസൺ ആതിര പിള്ളി എന്നിവർ നേതൃത്വം നൽകി

Comments are closed.