1470-490

9 മാസം കൊണ്ട് 4 ഹാഫിളുകൾ

9 മാസം കൊണ്ട് 4 ഹാഫിളുകൾ
സി.എം.സെന്ററിന് അഭിമാന മുഹൂർത്തം

നരിക്കുനി | മടവൂർ സി.എം.സെന്റർ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും 9 മാസം കൊണ്ട് 4 വിദ്യാർത്ഥികൾ ഖുർആൻ പൂർണമായും മന:പാഠമാക്കി അഭിമാനമായിരിക്കുന്നു.

ഹാദി മുഹമ്മദലി പറപ്പൂർ, വാഫി അബ്ദുറഹ്മാൻ എടപ്പാൾ, മഅശൂഖ് സുബൈർ കാഞ്ഞിരമുക്ക്, ഫലാഹ് ശരീഫ് അരീക്കോട് എന്നിവരാണ് സി.എം.സെന്ററിന് അഭിമാന നേട്ടം കൊയ്തത്.

സി.എം.വലിയുല്ലാഹിയുടെ ആത്മീയ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സി.എം.സെന്ററിൽ നിന്നും കഴിഞ്ഞ മുപ്പത് വർഷക്കാലയളവിൽ കഴിവുറ്റ ഒട്ടേറെ മതപണ്ഡിതർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, നിയമ വിദഗ്ധർ തുടങ്ങിയവരെ സമൂഹത്തിന് സമർപ്പിച്ച ചരിത്ര പിൻബലത്തോടെയാണ് ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും 4 വിദ്യാർത്ഥികൾ നവചരിതം തീർത്തത്.

ഹാഫിള് മുഹമ്മദ് കബീർ നൂറാനിയുടെ മേൽനോട്ടത്തിൽ പഠനം പൂർത്തിയാക്കിയ ഹാഫിളുകളെ സി.എം.സെന്റർ ജനറൽ സെക്രട്ടറി ടി.കെ.അബ്ദുറഹ്മാൻ ബാഖവിയും മറ്റ് കമ്മിറ്റി ഭാരവാഹികളും അഭിനന്ദിച്ചു

Comments are closed.