സർവകലാശാല പോർട്ടലിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ നടപടി

കോഴിക്കോട്: കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളുടെ മുഴുവൻ അധ്യാപക- അനധ്യാപക ജീവനക്കാരെയും കാലിക്കറ്റ് സർവ്വകലാശാലയുടെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ കർശനമായ നടപടി എടുക്കുമെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചു. നിലവിൽ 30 ശതമാനം ജീവനക്കാരെ മാത്രമേ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ ആയതിനാൽ സർവ്വകലാശാല ഉദ്യോഗസ്ഥർ കോളേജുകളിൽ നേരിട്ട് എത്തി ജീവനക്കാരെ രജിസ്റ്റർ ചെയ്യുന്നതാണ്. വീഴ്ച വരുത്തിയിട്ടുള്ള കോളേജുകൾക്ക് അടുത്ത അദ്ധ്യയന വർഷത്തിലേക്ക് കുട്ടികളെ പ്രവേശിക്കാനുള്ള അനുമതി ഉണ്ടാകില്ല എന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി. അധ്യാപകർ കുറവായതുകൊണ്ട് അഞ്ചാം സെമസ്റ്റർ മൂല്യനിർണയ ക്യാമ്പുകൾ നീട്ടിവെക്കുന്ന സ്ഥിതി ഉണ്ടായിരുന്നു ആയതിനാൽ സർവ്വകലാശാല ഉദ്യോഗസ്ഥർ കോളേജ് പരിശോധനയ്ക്ക് പോകുമ്പോൾ എത്ര അധ്യാപകർ മൂല്യനിർണയ ക്യാമ്പിൽ പങ്കെടുത്തു എന്നതും പരിശോധിക്കുന്നതാണ്. സെൽഫ് ഫിനാൻസിംഗ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റ് തീരുമാനമെന്ന് സംഘടന ഭാരവാഹികളായ കെ പി അബ്ദുൽ അസീസ്, ഷിയോലാൽ എൻ , ഷിനോസ് എന്നിവർ അറിയിച്ചു
Comments are closed.