1470-490

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി

കണ്ണൂർ: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി
പുഴയില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണ്.
പയ്യാവൂർ ഇരുട് കൂട്ടുപുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെയാണ് കാണാതായത്. വെളളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

ബ്ലാത്തൂർ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുൺ(19) എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം എത്തിയ അജിത്ത് എന്നയാൾ പുഴയിൽ ഇറങ്ങിയിരുന്നില്ല.

പൊലീസും അഗ്നിസുരക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്

Comments are closed.