ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിനിക്ക് ടെലിവിഷൻ സമ്മാനിച്ചു

ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥിനിക്ക് കാണിപ്പയ്യൂർ ശിവപുരി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ സമ്മാനിച്ചു. പുതുശ്ശേരി സ്വദേശിനിയായ, ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് ഗേൾസ് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയക്കാണ് ശിവപുരി ആഘോഷ കമ്മിറ്റി, ടെലിവിഷൻ കൈമാറിയത്. വിദ്യാർത്ഥിനിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ലിജോയി.സി.ലിബിനി, എം.ജെ.ജിതീഷ്, പ്രസൂൺ പ്രഭാകർ, അരുൺ അർജ്ജുനൻ, സുഷീൽ ധർമ്മൻ, അജിത്ത് സിദ്ധാർത്ഥ എന്നിവർ ചേർന്ന് ടെലിവിഷൻ കൈമാറി.

Comments are closed.