1470-490

സുഭിക്ഷകേരളം പദ്ധതിയ്ക്ക് പഴയന്നൂരിൽ തുടക്കമായി

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തരിശു നിലങ്ങളിൽ കൃഷിയിറക്കുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വെള്ളാർകുളം പുനംപുളിൻകൂട്ടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശോഭന രാജൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ശ്രീജയൻ അദ്ധ്യക്ഷത വഹിച്ചു. . ഗാന്ധാരി ജെ എൽ ജി – പുനം പുളിൻകൂട്ടത്ത് ഒരേക്കർ തരിശ് നിലത്താണ് കിഴങ്ങുവർഗ്ഗ വിളകളും, പച്ചക്കറികളും കൃഷി ഇറക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 907 തൊഴിൽ ദിനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കൂടാതെ കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിനായി സൌര വേലിയും നിർമ്മിച്ചിട്ടുണ്ട്. പഴയന്നൂർ ഗ്രാമ പഞ്ചായത്തിൽ 70 ഏക്കർ തരിശ് സ്ഥലമാണ് കൃഷിക്കായി ഒരുങ്ങുന്നത്. നെല്ല് വാഴ പച്ചക്കറി കിഴങ്ങുവർഗ്ഗ വിളകൾ എന്നിവയാണ് ഈ സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നത്. കൃഷി ചെയ്യുന്നതിനായി വ്യക്തികൾ ജെ എൽ ജി കൾ, യുവജന സംഘടനകൾ കുടുംബശ്രീ യൂണിറ്റുകൾ എന്നിവർക്ക് കൃഷിഭവൻ ധനസഹായം നൽകും. ഹെക്ടറിന് 40000 രൂപ കർഷകനും സ്ഥലഉടമയ്ക്കും നൽകുന്നതാണ്. വിവിധ വാർഡുകളിലായി തരിശ് കൃഷിക്ക് ഉടൻ തുടക്കമാവുമെന്ന് കൃഷി ഓഫീസർ ജോസഫ് ജോൺ തേറാട്ടിൽ, സെക്രട്ടറി ശ്യാംകുമാരൻ ആർ എന്നിവർ അറിയിച്ചു. പദ്ധതികൾക്കായി കർഷകർക്ക് കൃഷിഭവൻ എല്ലാ സഹായവും നൽകുന്നതാണ്.

Comments are closed.