1470-490

‘എംപീസ്’ ഹരിതം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറികൃഷി നടത്തി.

ഗുരുവായൂർ: തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തെ സ്വയം പര്യാപ്ത കാർഷിക മേഖലയാക്കുന്നതിനായി ടി.എൻ. പ്രതാപൻ എം.പി നടപ്പിലാക്കുന്ന ‘എംപീസ്’ ഹരിതം പദ്ധതിയുടെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറികൃഷി നടത്തി. എംപീസ് ഹരിതം നിയോജക മണ്ഡലം കോർഡിനേറ്റർ ഒ.കെ.ആർ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോർഡിനേറ്റർ കെ.പി.എ റഷീദ്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബാലൻ വാറണാട്ട്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.ഉദയൻ, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈലജ ദേവൻ, കൗൺസിലർമാരായ ശ്രീദേവി ബാലൻ, സുഷാ ബാബു, പ്രിയ രാജേന്ദ്രൻ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മേഴ്സി ജോയ്, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വഹാബ് എടപ്പുള്ളി, ശങ്കരൻ കുമ്പളന്തറ, കൃഷ്ണൻകുട്ടി, ബാലൻ വലങ്കര, ജഗതീഷ് ചെറുപറമ്പിൽ, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ കെ.കെ. രഞ്ജിത്ത്, വിപിൻ വലങ്കര, കണ്ണൻ അയ്യപ്പത്ത്, അനി ചാമുണ്ഡേശ്വരി, ജഗതീഷ് മാണിക്കത്ത്പടി, വിഷ്ണു തിരുവെങ്കിടം, ആനന്ദ് രാമകൃഷ്ണൻ, ജെസ്റ്റോ തിരുവെങ്കിടം, പ്രശാന്ത് മഠത്തിൽ, രതീഷ് തെക്കാട്ടിൽ, സുജിത്ത് ചാമുണ്ഡേശ്വരി എന്നിവർ നേതൃത്വം നൽകി.

Comments are closed.