കട്ടിപ്പാറയിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു

സംസ്ഥാന സർക്കാറിൻ്റെ ‘ഫസ്റ്റ് ബെൽ’ പദ്ധതിയുടെ ഭാഗമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കല്ലുള്ളതോട്ടിൽ ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു. പുതുതായി നിർമ്മിച്ച ഗവ: ഹോമിയോ ഡിസ്പൻസറി ഹാളിലാണ് ക്ലാസ് തയ്യാറാക്കിയിരിക്കുന്നത്. പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിധീഷ് കല്ലുള്ളതോട് നിർവഹിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി
ചെയർപേഴ്സൻ ബേബി ബാബു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഇന്ദിരാ ശ്രീധരൻ, പ്രധാനാധ്യാപകരായ ടി.ജി. ജോസ്, പ്രസന്ന ജോൺ, ബി ആർ സി ട്രെയിനർ എം.കെ. അൻവർ സാദിഖ്, അരുൺ ജോർജ്, സുരേഷ് പുന്നായിക്കൽ, എൻ.സി. ആര്യ എന്നിവർ പങ്കെടുത്തു.
ക്ലാസിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും ലഘു ഭക്ഷണവും നൽകുന്നുണ്ട്.

Comments are closed.