1470-490

ഓൺ ലൈൻ ക്ലാസ്സുകൾക്ക് സംവിധാനം : അടിയന്തിര പഞ്ചായത്ത്തല യോഗം ഇന്ന്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: സർക്കാർ നടപ്പാക്കിയ ഓൺലൈൻ ക്ലാസ്സുകൾ കാണാൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾക്ക് പ്രത്യേക സംവിധാന മേർപ്പെടുത്തും. ഇതിനായ് പഞ്ചായത്ത്തല അടിയന്തര യോഗം ഇന്ന് നടക്കും.ഇതിനായി വള്ളിക്കുന്ന് എം.എൽ.എ. പി.അബ്ദുൾ ഹമീദ് വിളിച്ച് ചേർത്ത മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും, സ്കൂൾ അധികൃതരുടെയും, വിദ്യാഭ്യാസ വകപ്പ് ഉദ്യോഗസ്ഥരുടെയുടെയും യോഗത്തിലാണ് ഈ തീരുമാനം. മണ്ഡലത്തിലെ ഒരു വിദ്യാർത്ഥിക്കു പോലും ക്ലാസ്സ് നഷ്ടപ്പെടാതിരി ക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനാ ണ് ഇന്നലെ യോഗം വിളിച്ച് ചേർത്തത്.മണ്ഡലത്തിൽ പ്പെട്ട തേഞ്ഞിപ്പലം, ചേലേമ്പ്ര, പെരുവള്ളൂർ, വള്ളിക്കുന്ന്, മൂന്നിയൂർ, പള്ളിക്കൽ പഞ്ചായ ത്തുകളിൽ ഓൺലൈൻ ക്ലാസ്സുകൾ കാണാൻ സാധിക്കാത്തവരുടെ വിവരങ്ങൾ യോഗത്തിൽ വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓൺലൈൻ സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ആവശ്യമായ സംവിധാനങ്ങൾ എം.എൽ.എ.യും, ബി.ആർ.സിയും ഒരുക്കുന്നതിന് ധാരണയായി .
യോഗം ‘ പി.അബ്ദുൽ ഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ
എ .കെ. അബ്ദുറഹിമാൻ അധ്യക്ഷനായിരുന്നു.
കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മണ്ണറോട്ട് ഫാത്തിമ,
ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് സി.രാജേഷ്,തേഞ്ഞിപ്പലം
പഞ്ചായത്ത് പ്രസിഡൻ്റ് സഫിയ റസാഖ് തോട്ടത്തിൽ, സ്കൂൾ മാനേജെഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗം ഉണ്ണിചേലേമ്പ്ര, തേഞ്ഞിപ്പലം എ.യു.പി.സ്കൂൾ മാനേജർ ടി.എം.നാരായണൻ,ജില്ലാ പഞ്ചായത്ത് മെമ്പർ മാരായ
ബക്കർ ചെർന്നൂർ, സെറീന ഹസീബ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വൃന്ദ കുമാരി, തുടങ്ങിയവർ പ്രസംഗിച്ചു.
വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വി.എൻ ശോഭന, മൂന്നിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കുട്ടശേരി ഷെരീഫ, പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് പി.കെ റംല, തുടങ്ങിയവർ പങ്കെടുത്തു.
ഓൺലൈൻ സൗകര്യമില്ലത്തവർക്ക്
കൈറ്റ് , എം എൽ എ ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ വഴി നൽകിയ ലാപ്ടോപ്പുകളും, അനുബന്ധ ഉപകരണങ്ങളും സൗകര്യമില്ലാത്തവരായ കുട്ടികളുള്ള സ്ഥലത്തെ വാർഡ് മെമ്പർ മാർക്ക് നൽകണം.സ്കൂൾ അധ്യാപ കർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ചാർജ് നൽകിപഠന ക്ലാസ് ഡൗൺലോഡ് ചെയ്ത് പിറ്റേ ദിവസം സൗകര്യമി ല്ലാത്ത കുട്ടികൾക്ക് കാണിച്ച് നൽകണമെന്നും യോഗത്തിൽ തീരുമാനമായി.

Comments are closed.