1470-490

ഓഫീസ് സമയമാറ്റം പുനഃപരിശോധിക്കണം: എൻ.ജി.ഒ അസോസിയേഷൻ

കോളേജിയേറ്റ് ഡി.ഡി.ഇ ഓഫീസിന് മുന്നിൽ എൻ.ജി.ഒ. അസോസിയേഷൻ നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.പി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളുടെയും , കോളേജുകളുടെയും ഓഫീസുകളുടെ പ്രവർത്തന സമയം സർക്കാർ ഉത്തരവ് മൂലം മാറ്റിയത് ജീവനക്കാർക്ക് പ്രയാസകരമാണെന്നും ഈ തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.പി.ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇറക്കിയ സർക്കാർ ഉത്തരവിൽ ഓഫീസ് പ്രവർത്തന സമയം രാവിലെ 8.30 ന് ആരംഭിക്കും.നിലവിൽ പൊതു ഗതാഗത സംവിധാനം സാധാരണ നില കൈവരിക്കാത്തതിനാൽ ജീവനക്കാർക്ക് കൃത്യസമയത്ത് ഓഫീസിലെത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യമാണ്. അതു കൊണ്ട് ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഫീസ് സമയമാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉത്തരമേഖല കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ ഓഫീസിന് മുന്നിൽ കേരള എൻ.ജി .ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറർ കെ.കെ.പ്രമോദ് കുമാർ ,സംസ്ഥാന കമ്മിറ്റി അംഗം മധുരാമനാട്ടുകര, ജില്ലാ ജോയന്റ് സെക്രട്ടറി വി.വിപീഷ് നേതാക്കളായ വി.പി. ജംഷീർ, കെ.പി.സുജിത, പി. നിസാർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.