1470-490

“സഞ്ചരിക്കുന്ന മാവേലി സ്റ്റോർ” നിർത്തലായതിൽ പ്രതിഷേധം എഐവൈഎഫ്.

മലയോര മേഖലയിലൂടെ സഞ്ചരിച്ചിരുന്ന ”സഞ്ചരിക്കുന്ന മാവേലി സ്റ്റോർ” നിർത്തലായതിൽ പ്രതിഷേധം എഎവൈഎഫ്.
ചാലക്കുടി ഃ അതിരപ്പിള്ളിയിലെ ആദിവാസി മേഖലകളിലേക്ക് പോയികൊണ്ടിരുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഓടാതായിട്ട് ഒൻപത് ദിവസമായി. കടകൾ വളരെ കുറവുള്ള മലയോര മേഖലയിലൂടെ സഞ്ചരിച്ചിരുന്ന മാവേലി സ്റ്റോർ ഓടാതായതോടെ പട്ടികവർഗ മേഖലയിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലായി. സ്വന്തമായി വാഹന സൗകര്യമില്ലാത്തതിനാൽ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ കിലോമീറ്ററുകളോളം കാൽനട താണ്ടിയാണ് ആദിവാസികളും തോട്ടംതൊഴിലാളികളും പോയിരുന്നത്. പത്ത് വർഷം മുൻപ് ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോർ യാഥാർത്ഥ്യമായതുമുതലാണ് ഇൗ ദുരവസ്ത്ഥക്ക് പരിഹാരമായത്. അതിരപ്പിള്ളി, മലക്കപ്പാറ മേഖലകളിലെ പട്ടികജാതി, പട്ടികവർഗ്ഗ കോളനികൾ കേന്ദ്രീകരിച്ചാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോർ പ്രവർത്തിച്ചിരുന്നത്. മാവേലി സ്റ്റോർ ഓടാതിരിക്കുന്നത് കാരണം വലിയ ബുദ്ധിമുട്ടാണ് പട്ടികവർഗ്ഗ മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്നത്. ലോക്ക് ഡൗൺ മൂലം ഉൽപനങ്ങളും വനവിഭവങ്ങളും വിറ്റഴിക്കാൻ സാധിക്കാത്തതിനാൽ വലിയ പ്രയാസത്തിലായിരുന്നു ഈ മേഖലയിലെ ജനങ്ങൾ. കൂടാതെ മഴകൂടി കനത്തതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഈ മേഖലയിലെ ജനവിഭാഗങ്ങൾക്ക് സഞ്ചരിക്കുന്ന മാവേലി സ്റ്റോർ വരാതായതോടെ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. ദിവസേന അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെയുള്ള പട്ടികജാതി, പട്ടികവർഗ്ഗ കോളനികളിലേക്ക് ഷെഡ്യൂൾ പ്രകാരമാണ് വാഹനം സഞ്ചരിക്കുന്നത്. വാഹനത്തിൻെറ സാങ്കേതിക തകരാർ കാരണമാണ് വാഹനം ഓടാതിരിക്കുന്നത് എന്നാണ് അധികൃതരുടെ വാദം. കോവിഡിൻെറ കാലഘട്ടത്തിൽ മലയോര മേഖലകളിൽ കരുതലാവേണ്ട സഞ്ചരിക്കുന്ന മാവേലി സ്റ്റോർ ഓടാതിരിക്കുന്നത് മൂലം സബ്സിഡി നിരക്കിൽ ലഭിച്ചിരുന്ന ഉൽപനങ്ങളാണ് ഈ മേഖലകളിലെ ജനങ്ങൾക്ക് ലഭിക്കാതെ പോവുന്നത്. സഞ്ചരിക്കുന്ന മാവേലി സ്റ്റോർ എത്രയും വേഗം മലയോര മേഖലകളിലേക്ക് സഞ്ചാരം ആരംഭിക്കണമെന്ന് എഎെവൈഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. സഞ്ചരിക്കുന്ന മാവേലി സ്റ്റോർ വാഹനത്തിൻെറ തകരാർ എത്രയും പെട്ടന്ന് പരിഹരിച്ച് വാഹനം ഓടാൻ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് എഎെവൈഎഫ് നേതൃത്ത്വം നൽകുമെന്ന് എഎെവൈഎഫ് മണ്ഡലം കമ്മിറ്റി യോഗം അറിയിച്ചു. എഎെവൈഎഫ് മണ്ഡലം സെക്രട്ടറി പി.വി.വിവേക്, പ്രസിഡണ്ട് മധു തൂപ്രത്ത്, അനിൽ കദളിക്കാടൻ, എം.ഡി.പ്രവീൺ, പി.സി.സജിത്ത് എന്നിവർ സംസാരിച്ചു.

Comments are closed.