1470-490

മലേശമംഗലം എസ് വൈ എസ് സാന്ത്വനം മഹൽന്റെ ശിലാസ്ഥാപനം നടന്നു.

മലേശമംഗലം എസ് വൈ എസ് സാന്ത്വനം മഹൽ ന്റെ ശിലാ സ്ഥാപനം
സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യുദ്ധീൻ കുട്ടി മുസ്‌ലിയാർ ശിലാസ്ഥാപനം നിർവഹിച്ചു. കേരളാ മുസ്ലീം ജമാഅത് വടക്കാഞ്ചേരി ഫിനാൻസ് സെക്രട്ടറി മൊയ്‌തു ഹാജി വീ ഫൈവ്, ചേലക്കര സോൺ ഫിനാൻസ് സെക്രട്ടറി ബദർ ഹാജി, മലേശമംഗലം
മഹല്ല് സെക്രട്ടറി ഹമീദ് ഹാജി, തുടങ്ങിയവർ സംബന്ധിച്ചു.
കോവിഡ്‌ 19 പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ എല്ലാ മാർഗ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടാണ് പരിപാടി നടന്നത്.
20 വർഷമായി മലേശമംഗലത്തു
SYS നിരവധി സാന്ത്വന സേവന പ്രവർത്തനങ്ങളും
ദഅവാ പ്രവർത്തനങ്ങളും ആയി മുന്നേറുന്നു.
പ്രദേശത്തെ വിവാഹ ധന സഹായം,റിലീഫ് വിതരണം, മരുന്നു വിതരണം, മെഡിക്കൽ എക്യുപ്മെന്റ് വിതരണം എന്നിവ ഉൾക്കൊള്ളുന്ന പാലിയറ്റിവ് കെയർ സംവിധാനം, വിധവ സഹായം, തുടങ്ങിയവയും തിരുവില്വാമല സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ബെഡ് കവർ, വീൽചെയർ എന്നിവയുടെ വിതരണവും തൃശൂർ മെഡിക്കൽ കോളേജിൽ സാന്ത്വന ത്തിനു കീഴിൽ രോഗികൾക്ക് ഭക്ഷണ വിതരണം, തുടങ്ങിയ ഒട്ടനവധി സേവന പ്രവർത്തങ്ങൾ നടത്തിയിട്ടുണ്ട്.
പ്രവർത്തന വീഥിയിൽ ഉദാത്ത മാതൃക സമ്മാനിച്ചു
അകാലത്തിൽ വിട പറഞ്ഞുപോയാ ആഷിക് എന്ന സഹപ്രവർത്തകന്റെ സ്മാരക മായിട്ടു കൂടിയാണ് ഈ എസ് വൈ എസ് സാന്ത്വനം മഹൽ ഇവിടെ ഉയരുന്നത്.ഭാവിയിലും , സമൂഹത്തിലെ നിർധനരും രോഗികളായവർക്ക് സഹായങ്ങളും വാട്ടർ ബെഡ്, വീൽചെയർ, അവശ്യ മരുന്നുകളുടെ വിതരണം റിലീഫ് വിതരണം തുടങ്ങിയ സേവന പ്രവർത്തനങ്ങൾക്കുള്ള ഒരു കണ്ണിയാവനാണ് ഇത്തരം ഒരു പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നത്.

Comments are closed.