മദ്‌റസകളില്‍ ‘തദ്‌രീബ്’ മൂന്നാം ഘട്ടത്തിലേക്ക്

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസാ ശാക്തീകരണത്തിന് വേണ്ടി നടപ്പിലാക്കിയ ‘തദ്‌രീബ്’ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. മദ്‌റസാ അധ്യാപന രീതികളില്‍ കാലാനുസൃതമായ പരിഷ്‌കരണവും പരിശീലന പ്രക്രിയകളും ഇതുവഴി നടപ്പിലാക്കും. ‘ദിറാസത്തുല്‍ ഔളാഅ്’ എന്ന പേരില്‍ റെയ്ഞ്ച് യോഗങ്ങള്‍ക്ക് പുതിയ രൂപം ആവിഷ്‌കരിക്കും. ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്‌റസാ പഠനം ഓണ്‍ലൈന്‍ വഴിയാണ് നിലവില്‍ നടക്കുന്നത്. മദ്‌റസകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അധ്യാപക പരിശീലനങ്ങളും സജീവമാകും. ഓരോ റെയ്ഞ്ചുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വീതം അധ്യാപകര്‍ക്ക് ഇരുപത് കേന്ദ്രങ്ങളില്‍ വെച്ച് വിവിധ ഘട്ടങ്ങളിലായി മോഡല്‍ക്ലാസ് പരിശീലനം നല്‍കും.
478 റെയ്ഞ്ച് കമ്മിറ്റികളും 19 ജില്ലാ കമ്മിറ്റികളും ഈ വര്‍ഷം പുതുക്കേണ്ടതില്ലെന്നും ഒഴിവുവന്ന സ്ഥാനങ്ങളിലേക്ക് നോമിനേഷന്‍ ചെയ്താല്‍ മതിയെന്നും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചേളാരി സമസ്താലയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ആക്ടിങ് പ്രസിഡണ്ട് കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എം.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ. ചേളാരി, കെ.ടി. ഹുസൈന്‍കുട്ടി മൗലവി, സി.മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, ടി.പി. അലി ഫൈസി കാസര്‍കോഡ്, അബ്ദുസ്വമദ് മുട്ടം, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, കെ.എഛ്. അബ്ദുല്‍ കരീം മൗലവി, വി.എം. ഇല്യാസ് ഫൈസി തൃശൂര്‍, ശാജഹാന്‍ അമാനി കൊല്ലം, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, എം.യു. ഇസ്മാഈല്‍ ഫൈസി എറണാകുളം പ്രസംഗിച്ചു.
Comments are closed.