കെ എസ് യു ഏക ദിന ഉപവാസ സമരം നടത്തി

അതിരപ്പിള്ളി പദ്ധതിക്കെതിരെ കെ എസ് യു ജില്ല കമ്മിറ്റിയുടെ .നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം നടത്തി.. പി.ടി തോമസ് എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് ദേശീയ കോഡിനേറ്റർ ഷോൺ പല്ലിശ്ശേരി പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.യൂത്ത് കോൺസ് ജില്ല പ്രസിഡന്റ് ഓ. ജെ.ജനീഷ് മുഖ്യ പ്രഭാഷണം നടത്തി. ഹക്കിം ഇക്ബാൽ, ആൻ സെബാസ്റ്റ്യൻ, മെജോ ജോസഫ് എന്നിവർ സംസാരിച്ചു
വൈകിട്ട് നടന്ന സമാപന സമ്മേളനം റോജി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ജെയിംസ് കെ. പോൾ, മിഥുൻ മോഹൻ. ബിജു പി കാവുങ്ങൽ, ഷിബു വാലപ്പൻ, അഡ്വ.ബിജു എസ് ചിറയത്ത് തുടങ്ങിയവർ സംസാരിച്ചു. ആൽഫിൻ ജോസ്, ഗോകുൽ ഗണേഷ്, ഷഹനാസ് സലിം , അമീർ സുഹൈൻ, ഉബൈദ് മാമ്പ്ര തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Comments are closed.