1470-490

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന


തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2020 ഫെബ്രുവരിയില്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന തിരൂര്‍ ജി.എം.യു.പി സ്‌കൂളില്‍ നടക്കും. ജൂണ്‍ 23ന് കാറ്റഗറി ഒന്ന്,  ജൂണ്‍ 24ന് കാറ്റഗറി രണ്ട് ( രജിസ്റ്റര്‍ നമ്പര്‍ : 606359- 606661) ജൂണ്‍ 25ന് കാറ്റഗറി രണ്ട് (606662-607021) ജൂണ്‍ 26ന് കാറ്റഗറി മൂന്ന,്  ജൂണ്‍ 29ന് കാറ്റഗറി നാലില്‍പ്പെട്ടവര്‍ക്കും മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ എഴുതിയവര്‍ക്കും സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ്, സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും റിസല്‍ട്ട് പ്രിന്റ് ഔട്ടും  ജാതി സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Comments are closed.