1470-490

കുന്നംകുളം താലൂക്കാശുപത്രിയിലും ഐസോലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കുന്നംകുളം താലൂക്കാശുപത്രിയിലും ഐസോലേഷന്‍ വാര്‍ഡ് ഒരുങ്ങുന്നു.കോവിഡ് രോഗികളെ നേരിട്ട് പ്രവേശിപ്പിച്ച് ചികിത്സ നടത്താനുള്ള സംവിധാനമാണ് സജ്ജമാക്കുന്നത്.2015-16 സാമ്പത്തിക വര്‍ഷത്തിലെ ബാബു എം പാലിശ്ശേരിയുടെ വികസന ഫണ്ട് വിനിയോഗിച്ച് താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച പേ വാര്‍ഡ് ആണ്  കോവിഡ് ഐസൊലേഷന് ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദേശീയ ആരോഗ്യ ദൗത്യത്തില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യങ്ങളോടുകൂടി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പേ വാര്‍ഡ് കെട്ടിടം പൂര്‍ണ്ണമായും കോവിഡ് രോഗബാധിതര്‍ക്കായി സജ്ജീകരിക്കുകയാണ്.ഇതിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കോവിഡ്-19 രോഗബാധിതരെ ചികിത്സിക്കാനുള്ള വാര്‍ഡുകള്‍ നിറഞ്ഞ സാഹചര്യത്തിലാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സാസൗകര്യം ഒരുക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ നിലവില്‍ ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ അവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റുന്നത്. എന്നാല്‍ താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സാ സൗകര്യമുണ്ടെങ്കില്‍  ആശുപത്രയില്‍ കിടത്താനാകും.അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമേ ഇവിടെ നിന്ന് രോഗിയെ മാറ്റേണ്ടതുള്ളൂ. ഐസൊലേഷന് വാര്‍ഡ് കെട്ടിടത്തില്‍ 11 മുറികളാണുള്ളത്.ആധുനിക ശൗചാലയം ഉള്‍പ്പെടെയുള്ള സൗകര്യവുമുണ്ട്.ലയണ്‍സ് ക്ലബ്ബ് നിര്‍മിച്ചുനല്‍കിയ പേ – വാര്‍ഡ് കെട്ടിടം ഇപ്പോള്‍ കോവിഡ് രോഗബാധിതരെ നിരീക്ഷിക്കുന്നതിനായുള്ള ഐസലേഷന്‍ ഒ.പിയായാണ് പ്രവര്‍ത്തിക്കുന്നത്. വടക്കേക്കാട്, പുന്നയൂര്‍ക്കുളം ,ചാലിശ്ശേരി, എടപ്പാള്‍, ഭാഗങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശുപത്രിയില്‍ വീണ്ടും ഹെല്‍പ് ഡെസ്‌ക് സംവിധാനം ആരംഭിച്ചിട്ടുണ്ട്.ഇവിടെ പനി, ചുമ ,ശ്വാസം മുട്ട് തുടങ്ങിയവയുമായി വരുന്നവരെ സക്രീനിംഗ് ടെസ്റ്റ് നടത്തി ഐസലേഷന്‍ ഒ.പി യില്‍ പ്രവേശിപ്പിക്കും, ഹെല്‍പ്പ് ഡെസ്‌ക്കില്‍ പരിശോധിക്കാന്‍ ഡോക്ടര്‍, നഴ്സ് എന്നിവരുടെ സേവനവും ഉണ്ട്. ഇപ്പോള്‍ ആശുപത്രിയിലെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള കോവിഡ് പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇവിടെ ഡോക്ടര്‍മാരുടെ എണ്ണം പകുതിയാകും.സമ്പര്‍ക്കത്തിലൂടെ കോവിഡ് 19  വ്യാപിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയാന്‍ ആണ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്നും, പകുതി ഡോക്ടര്‍മാരെ അവരുടെ വീടുകളിലേക്ക് ക്വാറന്റൈയ്‌നില്‍ പ്രവേശിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠന്‍ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260