1470-490

ഇന്ദിരാ ഗാന്ധി സോഷ്യൽ കൾചറൽ സൊസൈറ്റി പ്രവർത്തനമാരംഭിച്ചു

സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സാന്നിധ്യമറിയിച്ച് ചൂണ്ടൽ പഞ്ചായത്തിൽ ഇന്ദിരാ ഗാന്ധി സോഷ്യൽ കൾചറൽ സൊസൈറ്റി പ്രവർത്തനമാരംഭിച്ചു.പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം, നിർധനരായ രോഗികൾക്ക് ചികിൽസാ സഹായം, എന്നിവ രാഷ്ട്രീയ വേർതിരിവില്ലാതെ നടപ്പിലാക്കുന്നതിനായാണ്  ചൂണ്ടൽ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചാരിറ്റി സംഘടന രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയത്.  ഇന്ദിരാഗാന്ധി സോഷ്യൽ കൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയെ കയ്യെത്തിപ്പിടിക്കാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന കേച്ചേരി, വടക്കാഞ്ചേരി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന വിദ്യാർത്ഥിനിക്ക് എൽ.ഇ.ഡി.ടി.വി. കൈമാറി. വീട്ടിലെ വിദ്യാഭ്യാസം ഞങ്ങളുണ്ട് കൂടെ എന്ന പദ്ധതി പ്രകാരം വിദ്യാർത്ഥിനിയുടെ ഒരു വർഷത്തെ വിദ്യാഭ്യാസ ചിലവും സൊസൈറ്റി ഏറ്റെടുത്തു കൊണ്ടാണ്  ഇന്ദിരാ ഗാന്ധി സോഷ്യൽ കൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചത്. സൊസൈറ്റി പ്രസിഡണ്ട്  വി.കെ..സുനില്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് ഗുരുവായൂർ അർബൻ ബാങ്ക് പ്രസിഡണ്ടും ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ വി.വേണുഗോപാൽ  ഉദ്ഘാടനം നിർവഹിച്ചു.  സൊസൈറ്റി രക്ഷാധികാരി എ.എ.അബ്ബാസ്, ജനറൽ സെക്രട്ടറി ജെബീർ നാലകത്ത്, വർക്കിംഗ്‌ പ്രസിഡന്റ്‌ മുബാറക്ക് കേച്ചേരി,  വൈസ് പ്രസിഡണ്ടുമാരായ സാഗർ സലീം, പി.എൻ. സുന്ദരൻ, ജോയിന്റ്  സെക്രട്ടറിമാരായ  എ.എ..മുഹമ്മദ്, നജീബ് നാലകത്ത്, ട്രഷറർ സജി മാത്യു, ഹ്യൂമൻ ലവേഴ്സ് വൈസ് ചെയർമാൻ പിംഅബൂബക്കർ. യു.പി.ഫാറൂഖ്, അശോകൻ പാറന്നൂർ എന്നിവർ സംസാരിച്ചു. സൊസൈറ്റിയുടെ നിർവ്വാഹക സമിതി അംഗങ്ങളായ അരുൺ ദാസ്, എം.എം. ഹാറൂൺ, പ്രണവ് കല്ലാറ്റിൽ,റയീസ് സ്റ്റാൻലി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Comments are closed.