1470-490

ജാഗ്രത നിർദ്ദേശങ്ങുമായി ആരോഗ്യ വകുപ്പ്.

ചൂണ്ടൽ, കണ്ടാണശ്ശേരി പഞ്ചായത്തിലുള്ളവർക്ക് കൊവിഡ് -19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത നിർദ്ദേശങ്ങുമായി ആരോഗ്യ വകുപ്പ്. ചൂണ്ടൽ പഞ്ചായത്തിൽ ചിറ നെല്ലൂർ ആയമുക്ക് സ്വദേശിയ്ക്കും, കണ്ടാണശ്ശേരി പഞ്ചായത്തിൽ അരികന്നിയൂർ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഒന്നിന് കുവൈറ്റിൽ നിന്നെത്തിയ ചിറനെല്ലൂർ ആയമുക്ക് സ്വദേശി വീട്ടിൽ നിരീക്ഷണത്തിലിരിക്കെയാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കൽ കോളേജിലെ ഐസാലേഷൻ വാർഡിലേക്ക് മാറ്റി. കഴിഞ്ഞ അഞ്ചിന് ഖത്തറിൽ നിന്നെത്തിയ 38 വയസ്സുള്ള അരികന്നിയൂർ സ്വദേശിക്ക് വെള്ളിയാഴ്ച്ചയാണ് രോഗം സ്ഥീരികരിച്ചത്. ഇയാൾ എയർപ്പോർട്ടിൽ നിന്നുമെത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പഞ്ചായത്തുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട ജാഗ്രത നിർദ്ദേശങ്ങൾ നൽകി. പ്രധാന കേന്ദ്രങ്ങൾ അണുവിമുക്തക്കുന്നതുൾപ്പെടെയുള്ള നടപടികൾ വരും ദിവസങ്ങളിൽ നടക്കും.

Comments are closed.