ഗുരുദേവൻ ഏകലോക വ്യവസ്ഥിതിയുടെ മഹാ പ്രവാചകൻ

സച്ചിദാനന്ദ സ്വാമി.
ശ്രീ നാരായണ ഗുരുദേവൻ ഏകലോക വ്യവസ്ഥിതിയുടെ മഹാപ്രവാചകനായ വിശ്വഗുരുവാണ് എന്ന് ചാലക്കുടി ഗായത്രീ ആശ്രമാധ്യക്ഷൻ സച്ചിദാനന്ദ സ്വാമി പറഞ്ഞു.’. പ്രതിമാസചതയ ഗുരു പൂജയുടെ ഭാഗമായി ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിശ്വസന്ദേശത്തിന്റശതാബ്ദി പ്രമാണിച്ച് പ്രഭാഷണം നടത്തകയായിരുന്ന സ്വാമികൾ മനുഷ്യൻ ദൈനംദിനജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളാണ് ജാതി മതം ദൈവം വിശ്വാസം എന്നിവ – ഇതു് ഏക മാണന്ന് ഉപദേശിച്ച ഇരു ലോകം കണ്ട ഏറ്റവും മഹാനായ ദാർശനികനാണ്. മനുഷ്യൻ ഏകജാതിയെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ ചരിത്രം, തർക്കശാസ്ത്രം, ജീവ ശാസ്ത്രം തുടങ്ങിയവയുടെ വെളിച്ചത്തിൽ ജാതി നിർണ്ണയം ജാതി ലക്ഷണം എന്നീ രണ്ടു കൃതികൾ രചിച്ച് മാനവരൊക്കയും ഒറ്റ ജാതിയെന്ന് സമർത്ഥിച്ചത് ഗുരുദേവൻ മാത്രമാണ്. അതുപോലെ മനുഷ്യരുടെ മതവും ദൈവവും ഒന്നാണ് എന്ന് ആധുനിക ശാസത്രകാരനു പോലും മനസ്സിലാകുന്ന ഭാഷയിൽ ഗുരു ദേവൻ തത്ത്വദർശനം ആവിഷ്കരിച്ചു.ഈ ദർശനം നല്ല വണ്ണം പഠിച്ചറിഞ്ഞ സ്വാമി ജോൺ ധർമ്മതീർത്ഥർ പറഞ്ഞു.ശ്രീനാരായണ ഗുരു ഭാവി ലോകത്തിന്റെ പ്രവാചകൻ എന്ന്. ഗുരുദേവൻ വരാൻപോകുന്ന നൂറ്റാണ്ടുകളുടെ ഗുരുവാണ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.
ചതയ ഗുരുപൂജ സമൂഹ അർച്ചന ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടന്നു.യോഗത്തിൽ മനോജ് വാസുപുരം, ശ്രീനിവാസൻ ചാല കൂടി പ്രഭാകരൻ കരുനാഗപ്പള്ളി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

Comments are closed.