1470-490

മൊത്ത മത്സ്യ മാർക്കറ്റ് ശുചികരിച്ചു


തലശേരി: . കോറോണ 19 മായി ബന്ധപ്പെട്ട് രണ്ട് മാസമായി അടച്ചിട്ട ജൂബിലി മൊത്ത മത്സ്യമാർക്കറ്റാണ് ശുചികരിച്ചത്.രണ്ട് മാസമായിഅടച്ചിടുകയായിരുന്നു’ മാർക്കറ്റ്. ഇതിനിടയിൽ മാർക്കറ്റുമായി ബന്ധപ്പെട്ട ചിലർക്ക് കോറോണ് പിടിപ്പെട്ടത് തുറക്കുന്നത് വൈകാൻ കാരണമായി.നഗരത്തിലെ കടകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടും മാർക്കറ്റിൻ്റെ പ്രവർത്തനം തുടങ്ങുന്നത് നീണ്ട് പോയി എം.എൽ.എ.എ.എൻ.ഷംസിറിൻ്റെ ഇടപ്പെടലിനെ തുടർന്നാണ് പെട്ടെന്ന് തന്നെ തുറക്കാൻ സാധിച്ചതെന്ന് മൊത്ത മത്സ്യവ്യാപര നേതാക്കളായ കെ.നൂറുദിനും,കെ. ഹക്കീമും പറഞ്ഞു. തൊഴിലാളികളും, മത്സ്യ വ്യാപാരികളും നാട്ടുകാരും ചേർന്നാണ് ശുചികരണ പ്രവർത്തനംനടത്തിയത് .പരിസരത്തെ ചപ്പ് ചവറുകളും, പഴകി ദ്രവിച്ച ബോക്സകളും സമീപത്ത് കൂട്ടിയിട്ട മണ്ണുകളം ജെ .സി .ബി ഉപയോഗിച്ച് നീക്കം ചെയ്തത് .പല ഭാഗങ്ങളിലും കുമ്മായവും ബ്ലീച്ചിംഗ് പൗഡറും വിതറി ശുചികരിച്ചു.നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ കെ.സി.ലനീഷ്, വി.ആർ.ജയചന്ദ്രൻ വി.രജനി, കെ.പി.പ്രീഷാ, എൻ.നി ഗിന എന്നിവർ സ്ഥലം സന്ദർശിച്ചു .കേന്ദ്ര സംസ്ഥാന സർക്കാറിൻ്റെ എല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും പാലിച്ച് കൊണ്ടായിരിക്കും മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുകയെന്ന് നേതാക്കൾ പറഞ്ഞു ‘

Comments are closed.