ബസ് ഡ്രൈവറുടെ കുടുംബത്തിന് ധന സഹായം കൈമാറി

അകാലത്തിൽ പൊലിഞ്ഞ ബസ് ഡ്രൈവറുടെ കുടുംബത്തിന് ധന സഹായം കൈമാറി കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. തമിഴ് നാട്ടിലെ കരൂരിലുണ്ടായ അപകടത്തിൽ മരിച്ച ടൂറിസ്റ്റ് ബസ് ഡ്രൈവർ കണ്ടാണശ്ശേരി പഞ്ചായത്തിലെ നമ്പഴിക്കാട് വലിയകത്ത് വീട്ടിൽ ഷെഹീറിന്റെ (28) കുടുംബത്തിനാണ് ടൂറിസ്റ്റ് ബസ് ഉടമകളുടെ സംഘടനയായ സി.സി.ഒ. ഏ, അഞ്ച് ലക്ഷം രൂപ സഹായമായി കൈമാറിയത്. കഴിഞ്ഞ മെയ് 10 നാണ് കരൂരിൽ ഉണ്ടായ അപകടത്തിൽ ഷെഹീർ മരണമടഞ്ഞത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ബംഗ്ലൂരുവിൽ കുടുങ്ങിയ നേഴ്സുമാരെ നാട്ടിലെത്തിക്കുന്നതിനായി എടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതും, മരണത്തിന് കീഴടങ്ങിയതും. സാമ്പത്തിക പരാധീനതയുള്ള കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഷെഹീറിന്റെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തിനൊരു കൈതാങ്ങ് എന്ന നിലയിലാണ് സംസ്ഥാനത്തെ ബസ് ഉടമകൾ ചേർന്ന് സ്വരൂപിച്ച തുക കൈമാറിയത്. നമ്പഴിക്കാടുള്ള വസതിയിൽ നടന്ന ചടങ്ങിൽ, അസോസിഷൻ സ്വരൂപിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുരളി പെരുനെല്ലി എംഎൽഎ, ഷെഹിറിന്റെ മാതാവ് സുഹറയ്ക്ക് കൈമാറി. ഷെഹിറിന്റെ പിതാവ് സലീം, മറ്റു ബന്ധുക്കൾ, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ്, വാർഡ് മെമ്പർ പുഷ്പാലത സുധാകരൻ, അസോസിയേഷൻ സംസ്ഥാന ട്രഷറർഐവർ ഐ സി, സ്റ്റേറ്റ് കമ്മറ്റി അംഗങ്ങളായ റിജസ് സോണ, രാജുകൃഷ്ണ വിസ്മയ, രാജീവൻ കുറുവ, സുലൈമാൻ ഡ്രീംസ്, കിഷോർ ഹാപ്പി ശ്രീശാന്ത് എസ്.എൻ. പ്രസിഡൻസി, ബാബു ഭാസ്കർ ,ജില്ലാ കമ്മറ്റി അംഗങ്ങളായ സുജിത്ത് ജയ്ഗുരു,ഗഫൂർ മലർവാടി, തോട്ടുങ്ങൽ ബിജു, സതീഷ് മഹാരാജ, ദിലീഷ് ജീസസ്, സെയ്ദ് എ.ബി. ഹോളിഡെയ്സ്, രാജേഷ് മൂകാംബിക തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Comments are closed.