1470-490

ആശുപത്രിയിലെ ജീവനക്കാർക്ക് പ്രതിരോധ സാമഗ്രികൾ നൽകി

കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹു ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ പുരുഷൻ കടലുണ്ടിയുടെ പ്രത്യേക വികസന നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് വേണ്ടി വാങ്ങിയ പ്രതിരോധ സാമഗ്രികൾ ആശുപത്രിയ്ക്ക് കൈമാറി, പി.പി കിറ്റ്, മാസക് തുടങ്ങിയ പ്രതിരോധ സാമഗ്രികൾ ആണ് വിതരണം ചെയ്തത്.ബാലുശ്ശേരി മണ്ഡലത്തിലെ മലയോര മേഖലയിലെ ജനങ്ങൾ ആയിക്കുന്ന ഏക താലൂക്കാശുപത്രിയാണ് ബാലുശ്ശേരി താലൂക്കാശുപത്രി .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പ്രതിഭ, ബ്ലോക്ക് വൈ: പ്രസി എം ‘ചന്ദ്രൻ ,ബ്ലോക്ക് മെമ്പർ പി.എൻ അശോകൻ മെഡിക്കൽ ഓഫീസർ സുരേഷ്, വി.എം കുട്ടികൃഷ്ണൻ എന്നിവർ പങ്കെടുത്തു

Comments are closed.