കറണ്ട് ചാർജ്ജ് വർദ്ധിപ്പിച്ച് സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നു

കറണ്ട് ചാർജ്ജ് വർദ്ധിപ്പിച്ച് സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കാൻ ശ്രമിക്കുന്നു ഇ.പി കമറുദ്ദീൻ
കുന്നംകുളം:കൊറോണ മഹാമാരി നേരിടുന്ന തിനിടെ കരണ്ട് ബില്ല് നാലിരട്ടിയായി വർധിപ്പിച്ചത് ജനങ്ങളുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇപി കമറുദ്ദീൻ. കൊറോണ ഭീതിയിൽ ജീവിക്കുന്നജനങ്ങളെ സംരക്ഷിക്കേണ്ട ഗവൺമെന്റ് അവരിൽ നിന്നും പണം ഊറ്റിയെടുത്ത് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാൻ ആണ് ശ്രമിക്കുന്നതെന്നും പേരിനുമാത്രം ആയിരം രൂപയുടെ കിറ്റ് നൽകി ഈ തുക കറണ്ട് ബില്ലിലൂടെ മുതലക്കുക യാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.ഭീമമായ വൈദ്യുതി ബില്ലിനെതിരെ മുസ്ലിം ലീഗ് കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി കാണിപ്പയൂര്‍ കെ.എസ്.ഇ.ബി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ കല്ലാട്ടയില്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഖഫൂര്‍ കടവല്ലൂര്‍, സെക്രട്ടറിമാരായ എം.എസ് ബഷീര്‍, അറഫ മൊയ്യ്തുണ്ണി ഹാജി, യൂത്ത് ലീഗ് പ്രസിഡന്റ് ഖനി, കെ.എം.സി.സി മണ്ഡലം സെക്രടറി അബ്ദുള്‍ ലസീസ്, മോനുട്ടി കാണിപ്പയ്യൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Comments are closed.