1470-490

വിവി.കെ.അവാർഡ് കെ.ആർ.മീരക്ക്


തലശ്ശേരി: കതിരൂർ സർവ്വിസ്സഹകരണ ബേങ്ക് ഏർപ്പെടുത്തിയ വിവി.കെ.അവാർഡിന് പ്രമുഖ എഴുത്ത് കരി കെ.ആർ മീരയെ തെരഞ്ഞെടുത്തതായി അവാർഡ് സമിതി കൺവീനർ പൊന്യം ചന്ദ്രനും ബേങ്ക് പ്രസിഡൻറ് ശ്രീജിത്ത് ചോയനും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 50,000 രൂപയും, പൊന്യം ചന്ദ്രൻ രൂപ കല്പന ചെയ്ത ശിൽപ്പവും, രാജേന്ദ്രൻ പുല്ലൂരിെൻറ പെയിൻ്റിംഗ് അടങ്ങുന്നതാണ് പുരസ്കാരം, ജൂലായിൽ തിരുവനന്തപുരം മുഖ്യമന്ത്രിയുടെ ഓഫിസിൽ വെച്ച്അവാർഡ് നൽകുമെന്ന് സംഘാടകർ പറഞ്ഞു. കോ വിഡ് 19 ൻ്റെ പശ്ചാതലത്തിലാണ് ചടങ്ങ് വിപുലമായ രീതിയിൽ നടത്താതെന്ന് വാർത്ത സമ്മേളനത്തിൽ സംഘാടകർ പറഞ്ഞു.വിവി.കെ സ്മാരക സമിതി ചെയർമാൻ കാരായി രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് കെ.ആർ മീരയെ പുരസ്കാരത്തിനായ് തെരഞ്ഞെടുത്തത്.’ ആരാച്ചാർ എന്ന നോവലിനാണ് അവാർഡ്. മാനുഷികതയുടെ ദർശനം എഴുത്തിൽ ആത്മാർത്ഥതയോടെ സന്നിവേശിപ്പിക്കാൻ സാധിച്ച എഴുത്ത് കാരിയാണ് കെ.ആർ മീരയെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. വാർത്ത സമേമളനത്തിൽ ബേങ്ക് സിക്രട്ടറി എം.മോഹനൻ, അഡ്വ.കെ.കെ രമേശ്, പുത്തലത്ത്സുരേശ് ബാബു എന്നിവരും പങ്കെടുത്തു

Comments are closed.