വീണ്ടും കോവിഡ് സ്ഥിരീകരണം; ആശങ്ക ഒഴിയുന്നില്ല.

നരിക്കുനി: കോഴിക്കോട് ജില്ലക്കാരനായ മൂന്നര വയസ്സുകാരനെ മലപ്പുറത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയ്ക്കായിപ്രവേശിപ്പിച്ചു.
കോഴിക്കോട് ജില്ലയിലെ കാക്കൂർ പഞ്ചായത്തിലെ പുന്നൂർ ചെറുപാലം ആണ് കുട്ടിയുടെ പിതാവിന്റെ വീട്. മലപ്പുറം കീഴ്പറമ്പ് പഞ്ചായത്തിലെ കുറ്റൂളിക്കടുത്ത കൊടവങ്ങാടിൽ ആണ് മാതാവിന്റെ വീട്.പെരുന്നാൾ ദിവസമാണ് കുട്ടിയുമൊത്ത് മാതാവ് സ്വന്തം വീട്ടിലേക്ക് പോയത്.
പെരുന്നാൾ ദിവസം, 24-5-2020 ന്, പിന്നീട് കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക ഭർതൃവീട്ടിലുള്ളപ്പോൾ, ഇപ്പോൾ രോഗം സ്ഥിരീകരിച്ച മൂന്നര വയസ്സുകാരൻ അവിടം സന്ദർശിച്ചിരുന്നു. ഡോക്ടർ സ്വന്തം മകനോടും മാതാപിതാക്കളോടുമൊപ്പം ആശുപത്രിക്കടുത്ത ഫ്ലാറ്റിലായിരുന്നു താമസം.
31.05.2020 നാണ് ആരോഗ്യ പ്രവർത്തകയ്ക്ക് രോഗ ലക്ഷണങ്ങൾ കണ്ടത്. 3.06.2020 ന് അവർ കോവിഡ് പരിശോധനയ്ക്ക് സ്വയം വിധേയയായി രോഗം സ്ഥീരീകരിച്ചു. എന്നാൽ അവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിനു മുമ്പെ 28.05.2020 ന് മൂന്നര വയസ്സുകാരന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായി അറിയുന്നു. രോഗം സ്ഥിരീകരിച്ച കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കിയത് 6.06.2020 നാണ്.
ആരോഗ്യ പ്രവർത്തയ്ക്ക് വൈറസ് ബാധയുണ്ടായത് എവിടെ നിന്നാണെന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അവരിൽ നിന്ന് കൂടെക്കഴിഞ്ഞ മകനും മാതാപിതാക്കൾക്കളുൾപ്പെടെ മറ്റു ബന്ധുക്കൾക്കോ, ആശുപത്രിയിലെ സഹപ്രവർത്തകർക്കോ രോഗം പകർന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഡോക്ടറുടെയും മൂന്നര വയസ്സുകാരന്റെയും വൈറസ് വ്യാപന ഉറവിടം സംബന്ധിച്ച് സൂക്ഷ്മമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്.ബന്ധുക്കളുടെരക്തത്തിലെആൻറിബോഡി പരിശോധന ആവശ്യമായി വന്നേക്കും.
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത സമ്പർക്കത്തിലുള്ള ബസുക്കളുടെയും പിതാവിന്റെ സുഹൃത്തിന്റെയും സ്രവ പരിശോധന നടത്തി ഫലം കാത്തിരിക്കുകയാണ്. കാക്കൂർ പഞ്ചായത്തിലെ ചുമതലയുള്ള ആരോഗ്യ പ്രവർത്തകൻ ഇന്നു രാവിലെ വീട് സന്ദർശിച്ച് ക്വാറൻറയിൻ സംബന്ധിച്ച് നിർദ്ദേശങ്ങൾ നല്കി.
പുതിയകോവിഡ് സ്ഥിരീകരണം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുന്നു.
Comments are closed.