1470-490

55 ടി.വി.സെറ്റുകള്‍ വിതരണം ചെയ്തു.

ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി 55 ടി.വി.സെറ്റുകള്‍ വിതരണം ചെയ്തു.
ചാലക്കുടിഃ ചാലക്കുടി മണ്ഡലത്തിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലും,ചാലക്കുടി നഗരസഭയിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കുന്നതിനായി ബി.ഡി.ദേവസ്സി എം.എല്‍.എ 55 ടി.വി.സെറ്റുകള്‍ വിതരണം ചെയ്തു.വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍റെ സഹായത്തോടെ 50 ടി.വി.കളും,ചാലക്കുടി ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂള്‍ എന്‍.എസ്സ്.എസ്സ് യൂണിറ്റ് നമ്പര്‍ 255 നല്‍കിയ 2 ടി.വി.സെറ്റുകളും, കേരള ഗവണ്‍മെന്‍റ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ നല്‍കിയ 2 ടി.വി.കളും,എന്‍.ജി.ഒ.യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മറ്റി നല്‍കിയ 1 ടി.വി.യും ഉള്‍പ്പെടെ 55 ടി.വി.സെറ്റുകളാണ് നല്‍കിയത്.അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടിക വര്‍ഗ്ഗ കോളനികള്‍ക്കായി 11 ട,ചാലക്കുടി നഗരസഭയില്‍ ഏഴ് ടി,മേലൂര്‍ പഞ്ചായത്തില്‍ 6,കൊരട്ടി പഞ്ചായത്തില്‍ 7,കോടശ്ശേരി പഞ്ചായത്തില്‍, 10,കാടുകുറ്റി പഞ്ചായത്തില്‍ 4,പരിയാരം പഞ്ചായത്തില്‍ 5,കൊടകര പഞ്ചായത്തില്‍ 5 ടീ.വി.സെറ്റുകളുമാണ് നല്‍കിയത്.വായനശാലകള്‍,ക്ലബ്ബുകള്‍,പട്ടികജാതി കമ്മ്യൂണിറ്റി ഹാളുകള്‍,സ്ത്രീ ശാക്തീകരണ ഹാളുകള്‍,അംഗനവാടികള്‍,ഗ്രാമ മന്ദിരങ്ങള്‍ എന്നിവയ്ക്കും,14 കുടുംബങ്ങള്‍ക്കുമാണ് ടി.വി.സെറ്റുകള്‍ നല്‍കിയത്.തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍,സൗകരണ ബാങ്കുകള്‍,വിവിധ സംഘടനകള്‍,വ്യക്തികള്‍ തുടങ്ങിയവരുടെ സഹായത്തോടെ,കെ.എസ്.എഫ്.ഇയുടെ പദ്ധതിയുമായി ചേര്‍ന്നും അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുമെന്നും എം.ല്‍.എ.പറഞ്ഞു.

Comments are closed.