1470-490

യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും ബഹളവും.

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കെഎസ്ഇബി ചാലക്കുടി ഡിവിഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും ബഹളവും. ഓഫീസിലേക്ക് അതിക്രമിച്ച് കയറുവാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. കെപിസിസി സെക്രട്ടറി ടി. യു. രാധാകൃഷ്ണന്‍ പ്രതിക്ഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് അദ്ധ്യക്ഷത വഹിച്ചു.അതിരപ്പിള്ളി പദ്ധതി എന്നേക്കുമായി ഉപേക്ഷിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ അഡ്വ. ഷോണ്‍ പല്ലിശ്ശേരി, ഡിസിസി സെക്രട്ടറി കെ. ജെയിംസ് പോള്‍,തോമാസ് ഐ കണ്ണത്ത്, എന്‍. എസ്. പ്രതീഷ് കുമാര്‍, അനില്‍ പരിയാരം, ലിന്റോ പള്ളി പറമ്പന്‍,തുടങ്ങിയവര്‍ സംസാരിച്ചു.ഹക്കിം ഇക്ബാല്‍, ലിജോയ് ചാമക്കാല,പ്രശാന്ത് പറപ്പൂക്കര രജ്ജിത് കൊടകര, ലിജോ കോര്‍മല,സിന്റോ പുതുക്കാട്,ജിന്‍സ് ചിറയത്ത്, കെ. കെ. അനിലാല്‍, ടെഡി സിമേതി, രഹിന്‍ കല്ലാറ്റില്‍, നിതിന്‍ ജെയിംസ് തുടങ്ങിയവര്‍ പ്രതിക്ഷേധ മാര്‍ച്ചിന നേതൃത്വം നല്‍കി.

Comments are closed.