കാട്ടുപന്നിയെ വനപാലക സംഘം രക്ഷപ്പെടുത്തി

മേലൂര്‍. കുറുപ്പത്ത് ആള്‍ താമസമില്ലാത്ത വീടിനോടു ചേര്‍ന്ന കിണറില്‍ വീണ കാട്ടുപന്നിയെ വനപാലക സംഘം രക്ഷപ്പെടുത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം മേല്‍പ്പുള്ളി ബാലന്റെ പറമ്പിലെ കിണറിലാണ് ബുധന്‍ രാത്രി കാട്ടുപന്നി വീണത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി ഫോറസ്റ്റ് മൊബൈല്‍ സ്‌ക്വാഡില്‍ നിന്ന് ആര്‍.കെ.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി. ഫിലിപ്പ് കൊറ്റനല്ലൂരിന്റെ മേല്‍നോട്ടത്തിലാണ് പന്നിയെ പുറത്തെടുത്തത്. അടിച്ചിലി പുഷ്പഗിരി മേഖലയില്‍ കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ 3 പന്നികളെയാണ് കിണറില്‍ വീണതിനെ തുടര്‍ന്ന് വനപാലകര്‍ രക്ഷപ്പെടുത്തുന്നത്.

Comments are closed.