1470-490

ടി.വി.ചാലഞ്ച് ഏറ്റെടുത്ത് കേരള ഫയർ സർവ്വീസ് അസോസിയേഷൻ

തലശ്ശേരി:കോവിഡ് – 19ന്റെ സാഹചര്യത്തിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ കേരള സർക്കാർ ആവിഷ്ക്കരിച്ച   വിക്ടേഴ്സ്ചാനൽ വഴിയുള്ള ഓൺലൈൻ വിദ്യാഭ്യാസം നടന്നു വരുമ്പോൾ , നമ്മുടെ ഇടയിൽ അത്തരം ഭൗതിക സാഹചര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് 
കേരള ഫയർ സർവീസ് അസോസിയേഷൻ തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  ടി..വി. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് . എം.ഷീബക്ക് സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ട് . ഒ.കെ രജീഷ് കൈമാറി , തലശ്ശേരി യൂണിറ്റ് കൺവീനർ .ബിനീഷ് നെയ്യോത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽമേഖല സെക്രട്ടറി . ബൈജു കോട്ടായി , സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.രാജീവൻ, കെ.സജിത്ത് തലശ്ശേരി യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു …

Comments are closed.