1470-490

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറയി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 62 പേർ രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂർ, ഇരിട്ടി സ്വദേശിയായ ഒരാൾ രോഗബാധയെ തുടർന്ന് മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
തൃശൂർ- 25, പാലക്കാട് -13 മലപ്പുറം -10, കാസർഗോഡ് -10, കൊല്ലം- 8, കണ്ണൂർ- 7. പത്തനംതിട്ട- 5. എറണാകുളം-2, കോട്ടയം -2, കോഴിക്കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 27 പേർ വിദേശരാജ്യങ്ങളിൽ നിന്നും, 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യപ്രവർത്തകർക്കുൾപ്പെടെ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ 4 പേർ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളും നാല് പേർ വെയർഹൗസിൽ ലോഡിങ് തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്.
തിരുവനന്തപുരം- 16, കൊല്ലം- 2, എറണാകുളം- 6, തൃശൂർ- 7, പാലക്കാട്- 13, മലപ്പുറം- 2, കോഴിക്കോട്- 3, കണ്ണൂർ- 8, കാസർഗോഡ്- 5 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ.
ഇതുവരെ 2244 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1258 പേർ നിലവിൽ ചികിത്സയിലുണ്ട്. 231 പേരെയാണ് ഇന്ന് ആുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാലക്കാട് ജില്ലയിലെ രണ്ട് സ്ഥലങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. 35 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്നും ഒഴിവാക്കി.

Comments are closed.